മബേല ഇന്ത്യന്‍ സ്കൂള്‍ വാര്‍ഷികം
മസ്കത്ത്: അല്‍ മബേല ഇന്ത്യന്‍ സ്കൂളിന്‍െറ വാര്‍ഷികാഘോഷം നടന്നു. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായി. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍.വി.ജോര്‍ജ്, വിദ്യാഭ്യാസ മന്ത്രാലയം ഇന്‍റര്‍നാഷനല്‍ സ്കൂള്‍സ് ഓഫിസ് ഡയറക്ടര്‍ സിദ്ദീഖ് അബ്ദുല്‍ മജീദ് അല്‍ ലവാട്ടിയ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. സ്കൂള്‍ ബോര്‍ഡ് അംഗങ്ങളായ ബേബി സാമുവല്‍, പ്രഭാകര്‍ ടിജാരെ, ചന്ദ്രദാസ്.കെ.അഞ്ചന്‍, അസ്വരി ഡിയോറസ് എന്നിവരും സംബന്ധിച്ചു. മള്‍ട്ടിപര്‍പ്പസ് ഹാളിന്‍െറ ഉദ്ഘാനടത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ വിളക്കുകൊളുത്തി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഹെഡ് ഗേള്‍ മറിയ റാസ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ പി. പ്രഭാകരന്‍, എസ്.എം.സി പ്രസിഡന്‍റ് കുര്യന്‍ ഈപ്പന്‍ ചന്ദ്രത്തില്‍ എന്നിവരും സംസാരിച്ചു. അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. സ്കൂള്‍ കള്‍ചറല്‍ സെക്രട്ടറി വിസ്മയ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.