സലാല: സലാല ഇന്ത്യന്‍ സ്കൂളില്‍ കരിയര്‍ ഗൈഡന്‍സ് സെഷന്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ അഭിരുചി കണ്ടത്തെുന്നതിനും തെരഞ്ഞെടുക്കാവുന്ന കോഴ്സുകളെ പരിചയപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയില്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗവും ദോഫാര്‍ യൂനിവേഴ്സിറ്റി അധ്യാപകനുമായ ഡോ. സൈദ് അഹ്സന്‍ ജമീല്‍ നേതൃത്വം നല്‍കി. 11, 12 ഗ്രേഡ് ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അധ്യാപിക ഹസീല്‍ ഡോ. സൈദ് അഹ്സന്‍ ജമീലിനെ പരിചയപ്പെടുത്തി.
പ്രിന്‍സിപ്പല്‍ ടി.ആര്‍. ബ്രൗണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഓമന മാത്യൂസ്, അസിസ്റ്റന്‍റ് വൈസ് പ്രിന്‍സിപ്പല്‍ ശ്രീനിവാസന്‍ എന്നിവരും സംബന്ധിച്ചു. അഭിരുചിയും ലക്ഷ്യങ്ങളും നേരത്തേ മനസ്സിലാക്കി മുന്നേറിയാല്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കുമെന്ന് അഹ്സന്‍ ജാമില്‍ വിദ്യാര്‍ഥികളെ ഉണര്‍ത്തി. ഡോ. ജമീലുമായി വിദ്യാര്‍ഥികള്‍ക്ക് സംവദിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു. അധ്യാപിക സുമയ്യ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.