മസ്കത്ത്: ഇന്ത്യൻ സ്കൂൾ ഡയറക്ടർ സംഘടിപ്പിക്കുന്ന ഈ വർഷത്തെ സയൻസ് ടെക്നോളജി ഇന്നോവേഷന് (സ്റ്റായി) ഇന്ത്യൻ സ്കൂൾ ബൗഷർ വേദിയാകും. ഒക്ടോബർ 17, 18 തീയതികളിലായാണ് പരിപാടി. ശാസ്ത്രവും സാങ്കേതികവിദ്യയും നവീന ആശയങ്ങളും സംഗമിക്കുന്ന കുഞ്ഞുപ്രതിഭകളുടെ സംഗമവേദിയാകും പരിപാടി. ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ, അന്താരാഷ്ട്ര സ്കൂളുകൾ, സർക്കാർ സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വിദ്യാർഥികളിലെ ജിജ്ഞാസ ഉണർത്താനും സർഗാത്മകത പ്രോത്സാഹിപ്പിക്കാനും ലക്ഷ്യബോധമുള്ള നവീകരണത്തിന് പ്രചോദനം നൽകാനുമാണ് പരിപാടി രൂപകൽപന ചെയ്തിരിക്കുന്നത്.
‘ശാസ്ത്രം ഉജ്ജ്വലമാകുന്നു, സാങ്കേതികവിദ്യ പരിവർത്തനം ചെയ്യുന്നു, നവീകരണം പ്രചോദിപ്പിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ സ്റ്റായി നടക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഈ വർഷത്തെ ‘സ്റ്റായി’ എന്നതും പ്രത്യേകതയാണ്. കൂടുതൽ തുല്യവും സുസ്ഥിരവുമായ ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള ആഗോളശ്രമങ്ങളെ കഴിഞ്ഞ ദശകത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സഹായിച്ചിട്ടുണ്ട്.
ഭാവനലക്ഷ്യങ്ങൾ കൈവരിക്കുന്ന ഒരു വേദിയാണ് ‘സ്റ്റായി’ എന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ സയ്യിദ് സൽമാൻ പറഞ്ഞു. മത്സരവിഭാഗങ്ങളും സിഗ്നേച്ചർ ഇവന്റുകളും താഴെ പറയും വിധത്തിൽ നടക്കും.
ഫൗണ്ടേഷൻ ലെവൽ (ഗ്രേഡുകൾ 1-2):
-സൈടെക്നോവ ഇൻ മി-പ്രശ്ചന്ന വേഷം, ഷോ-ആൻഡ്-ടെൽ, മിനി-കണ്ടുപിടിത്തങ്ങൾ എന്നിവയിലൂടെ ശാസ്ത്രത്തെയും നവീകരണത്തെയും കുറിച്ചുള്ള രസകരമായ അവതരണം
പ്രിപ്പറേറ്ററി ലെവൽ (ഗ്രേഡുകൾ 3-5):
സൈടെക്നോവ ക്രോസ്വേഡ്-പദാവലി, പ്രശ്നപരിഹാരം, ആദ്യകാല ശാസ്ത്ര ആശയങ്ങൾ എന്നിവയിലൂന്നിയുള്ള ഇന്ററാക്ടീവ് ചലഞ്ച്
മിഡിൽ ലെവൽ (6-8 ഗ്രേഡുകൾ):
ആനിമേറ്റ്-എ-സ്റ്റോറി ചലഞ്ച്-ക്ലൈമറ്റ് ആക്ഷൻ, റെസ്പോൺസിബിൾ കൺസംപ്ഷൻ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള കോഡിങ്ങും അനിമേഷനും. ബിൽഡ്-എ-ബോട്ട് അരീനയുമായി (ഇന്നോവേഷൻ & ഇൻഫ്രാസ്ട്രക്ചർ) യോജിപ്പിച്ച് ‘റോബോട്ട്സ് ഫോർ എ ബെറ്റർ വേൾഡ്’ എന്ന തീം അടിസ്ഥാനമാക്കിയുള്ള റോബോട്ടിക്സ് ചലഞ്ച്. ഫ്യൂച്ചർ ലാബ്സ് എക്സ്പോ-ഭാവിയിലെ ഊർജം, മാലിന്യനിർമാർജനം, എഡ്ടെക്, ദുരന്തസന്നദ്ധത, സഹായകരമായ സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചുള്ള പ്രദർശനങ്ങൾ.
സെക്കൻഡറി ലെവൽ (9-12 ഗ്രേഡുകൾ):
ഫ്യൂച്ചർ ലാബ്സ് എക്സ്പോ-സുസ്ഥിര നഗരങ്ങൾ, ശുദ്ധമായ ഊർജം, സ്മാർട്ട് പോഷകാഹാരം, പരിസ്ഥിതി സൗഹൃദ ഗതാഗതം എന്നിവക്കായുള്ള നൂതന കണ്ടുപിടിത്തങ്ങൾ. ഇന്നൊവേറ്റ് എക്സ്: സൈടെക്-ബിസിനസ് ഫ്യൂഷൻ-ശാസ്ത്രത്തെ ബിസിനസുമായി ബന്ധിപ്പിക്കുന്ന സംരംഭക പിച്ചുകൾ
യൂനിസൺ അൺബൗണ്ട് (ഗ്രേഡുകൾ 6-12): എലമെന്റ്സ് എലൈവ്: സയൻസ് ഓൺ സ്റ്റേജ്-സംഗീതം, നൃത്തം, നാടകം, തത്സമയ പരീക്ഷണങ്ങൾ എന്നിവയിലൂടെ കലകളെ ശാസ്ത്രവുമായി സംയോജിപ്പിക്കുന്നു.
ക്രോസ്-സ്കൂൾ ഇവന്റ്: സൈ ടെക്നോവ ക്വിസ്-ശാസ്ത്രീയ അറിവ്, സാങ്കേതിക സാക്ഷരത, നൂതന ചിന്ത എന്നിവ പരീക്ഷിക്കുന്നതിനായി എല്ലാ വിഭാഗങ്ങളിലുംപെട്ട വിദ്യാർഥികൾക്കായി ക്വിസ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.