ഉത്സവാന്തരീക്ഷത്തിൽ മസ്കത്ത് ഇന്ത്യൻ സ്കൂൾ വാർഷികാഘോഷം
മസ്കത്ത്: മസ്കത്ത് ഇന്ത്യൻ സ്കൂളിെൻറ 43ാം വാർഷികാഘോഷം വർണാഭമായ പരിപാടികളോടെ നടന്നു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ.വി.ജോർജ് മുഖ്യാതിഥിയും െഎ.എസ്.എം എസ്.എം.സി പ്രസിഡൻറ് എൻ.ഒാമനക്കുട്ടൻ വിശിഷ്ടാതിഥിയുമായിരുന്നു. സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ, എസ്.എം.സി അംഗങ്ങൾ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
വിദ്യാർഥികളായ കാനിഷും മാലിതയും റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാദമിക്-അക്കാദമിക ഇതര മേഖലകളിൽ മസ്കത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ കൈവരിച്ച നേട്ടങ്ങളുടെ ഡിജിറ്റൽ അവതരണം നടന്നു. പുതിയ കാൽവെപ്പുകളിലൂടെ മസ്കത്ത് ഇന്ത്യൻ സ്കൂളിനെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്ന് പിന്നീട് സംസാരിച്ച എസ്.എം.സി പ്രസിഡൻറ് ഒാമനക്കുട്ടൻ പറഞ്ഞു.
മുൻ സ്കൂൾ ഭരണസമിതിയംഗങ്ങളെ മുഖ്യാതിഥി ആദരിച്ചു.12ാം ക്ലാസ് പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികൾ,സി.ബി.എസ്.ഇ നാഷനൽ സ്പോർട്സ് മത്സരങ്ങളിൽ വെങ്കലമെഡൽ ലഭിച്ച വിദ്യാർഥികൾക്കും ഉപഹാരങ്ങൾ നൽകി. മികവിെൻറ പുരസ്കാരം ലഭിച്ച അധ്യാപിക സുലോചന സ്വാലിക്ക് ഉപഹാരം നൽകി. തുടർന്ന് വിവിധ ക്ലാസുകളിലെ വിദ്യാർഥികളുടെ നൃത്ത, സംഗീത പരിപാടികൾ നടന്നു. സ്കൂൾ ഹെഡ്ഗേൾ ശ്രാവണി സ്വാഗതവും ഹെഡ്ബോയ് പി.സായ്സരൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.