Posted On
date_range Updated On
date_range മുലദ ഇന്ത്യൻ സ്കൂളിൽ അധ്യാപകരെ ആദരിച്ചു
മസ്കത്ത്: മുലദ ഇന്ത്യൻ സ്കൂളിൽ മാനേജ്മെൻറ് കമ്മിറ്റി ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിച്ചു. അധ്യാപക ദിനാഘോഷത്തിെൻറ ഭാഗമായാണ് പരിപാടി നടത്തിയത്. എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ, ഐ.ടി ഇൻ ചാർജ് അക്കാദമിക് ചെയർപേഴ്സൺ അങ്കൂർ ഗോയൽ, സ്റ്റാഫ് വെൽഫെയർ സ്പോർട്സ് കമ്മിറ്റി ചെയർമാൻ സുന്ദര മില്ലർ, പ്രിൻസിപ്പൽ എസ്.ഐ. ഷെരീഫ്, വൈസ് പ്രിൻസിപ്പൽ വി.എസ്. സുരേഷ്, കോ കരിക്കുലർ -എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി കോഒാഡിനേറ്റർ ഡോ. ലേഖ, മുൻ എസ്.എം.സി പ്രസിഡൻറ് ഡോ. ഖാസി അർഷദ് ജാഫർ, മുൻ എസ്.എം.സി കൺവീനർ ഡോ. മധുസുദനൻ, മുൻ വൈസ് പ്രിൻസിപ്പൽ എം. വിദ്യ, വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച് അധ്യാപകരുടെ കലാപരിപാടികളും നടന്നു. എസ്.എം.സി കൺവീനർ ഫെലിക്സ് വിൻസൻറ് സ്വാഗതവും സോഷ്യൽ സയൻസ് മേധാവി റീത്ത ശിവരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.