Posted On
date_range Updated On
date_range മുലദ ഇന്ത്യൻ സ്കൂളിൽ അധ്യാപകദിനം ആഘോഷിച്ചു
മസ്കത്ത്: മുലദ ഇന്ത്യൻ സ്കൂളിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ എസ്.ഐ. ഷരീഫ് അധ്യാപകദിന സന്ദേശം നൽകി. അധ്യാപകർക്കുള്ള ആദരാർഥം വിദ്യാർഥികൾ പുരസ്കാരങ്ങളും നൽകി.
വിദ്യാർഥികൾ വിവിധ ക്ലാസുകളിൽ അധ്യാപകരായി അധ്യാപനം നടത്തി. മുഴുവൻ അധ്യാപകർക്കും അധ്യാപികമാർക്കുമായി സ്പൂൺ റെയ്സ്, മ്യൂസിക്കൽ ചെയർ, വടംവലി മത്സരങ്ങളുമുണ്ടായിരുന്നു. വൈസ് പ്രിൻസിപ്പൽ വി.എസ്. സുരേഷ്, ഡോ. ഒ.സി. ലേഖ (കോഒാഡിനേറ്റർ കോകരിക്കുലർ സി.സി.എ) എന്നിവർ സംബന്ധിച്ചു. ബിൻസിയ പർവീൺ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.