ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് ​തെര​ഞ്ഞെടുപ്പ്: വിജയാരവത്തിനിടെ മതപരമായ മുദ്രാവാക്യം; ഇലക്ഷൻ കമീഷന് പരാതി നൽകി

മസ്കത്ത്:ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് ​തെര​ഞ്ഞെടുപ്പ് വിജയാരവത്തിനിടെ മതപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടിയെടുക്കമെന്നാവശ്യപ്പെട്ട് ഇലക്ഷൻ കമീഷന് ഒരുവിദ്യാർഥിയുടെ രക്ഷിതാവ് പരാതി നൽകി.

വിജയാരാവത്തിനിടെ ഉയർന്ന മുദ്രാവാക്യങ്ങൾ തെര​ഞ്ഞെടുപ്പ് പെരുമാറ്റചട്ടവും മാർഗ്ഗനിർ​ദേശങ്ങളും ലംഘിക്കുന്നതണെന്നും മതവികാരം വ്രണപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാഥികൾക്കും ഇന്ത്യൻ സമുഹത്തിനും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും മെയിലിൽ പറയുന്നു. അതേസമയം, ​മെയിൽ കിട്ടിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഇലക്ഷൻ കമീഷൻ തയ്യാറായിട്ടില്ല. ​മെയിൽ ലഭിച്ചിട്ടുണ്ടോ എന്ന് അറിയില്ല എന്നാണ് കമീഷനിൽ​പ്പെട്ട ഒരംഗം ‘ഗൾഫ് മാധ്യമ​’ത്തോട് പറഞ്ഞത്.

ഒമാനിലെ ഇന്ത്യൻ സ്​കൂൾ ഭരണസമിതിയിലേക്ക്​ ജനുവരി 18ന് ആയിരുന്നു ​തെരഞ്ഞെടുപ്പ് നടന്നിരുന്നത്.അന്നുതന്നെ ഫല​പ്രഖ്യാപനവും ഉണ്ടായിരുന്നു. വിജയിച്ചവർ തങ്ങളു​ടെ സ്ഥാനർഥിക​ളെ ​തോളിലേറ്റിയുള്ള ആ​ഘോഷം മസ്കത്ത് ഇന്ത്യൻ സ്കൂൾ കോമ്പൗണ്ടിന് പുറത്ത് നടത്തിയിരുന്നു. ഇതിൽ ഒരുവിഭാഗത്തിന്റെ ആഹ്ലാദ പ്രകടനത്തിലാണ് ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിയുയർന്നിട്ടുള്ളത്.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ സ്വ​ദേശികളടക്കമള്ളവർ പങ്കുവെക്കുകയും ചെയ്തിരുന്നു. മതപരാമയ ചിഹ്നങ്ങ​ളും മറ്റും ഉപ​യോഗിച്ച് പ്രചാരണം നടത്തരത്തെന്ന് ഇലക്ഷന് മുമ്പായി നടത്തിയ വാർത്തസ​മ്മേളന്നതിൽ കമീഷൻ വ്യക്തമാക്കിയിരുന്നു. ​തെര​ഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അതുകൊണ്ടുത​ന്നെ ചട്ട ലംഘനം നടത്തിയവർക്കെതിരെ നടപടിയെടുക്കണ​മെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

ഒമാനിലെ ഇന്ത്യൻ സ്കൂൾ ​ബോർഡ് തെഞ്ഞൈടുപ്പി​ലേക്ക് മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹം വളരെ ആവേശത്തോടെയാണ് പങ്കാളികളാകാറുള്ളത്. രാഷ്ട്രീയ കാഴ്ചപാടുകൾ പലപ്പോഴും സ്ഥനാർഥി നിർണയത്തിൽ ഉണ്ടാകാറുണ്ട്. എന്നാൽ, അവയൊന്നും പ്രത്യക്ഷത്തിൽ ​പ്രകടമാകാറുണ്ടായിരുന്നില്ല. ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ വിദ്യഭ്യാസ സമ്പ്രദായ​െത്തതന്നെ ഇല്ലാതാക്കുന്നതാണ് ഇത്തരം പ്രവർത്തന​ങ്ങളെന്നും ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സത്വര നടപടി ആവശ്യമണെന്നും ചൂണ്ടികാണിക്ക​​പ്പെടുന്നു.

അ​തേസമയം, വിജയാഘോഷത്തിനി​ടെ അത്തരത്തിലൊരു മുദ്രാവാക്യം ഉയർന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടല്ലെന്നും എന്താണ് നടന്നതെന്ന് തനിക്ക് അറിയല്ലെന്നു ആരോപണവിധേയനായ സ്ഥാനാർഥികളി​ലൊരാൾ ‘ഗൾഫ് മാധ്യമ’​ത്തോട് പറഞ്ഞു. ഇന്ത്യൻ സ്കൂൾ ​ബോർഡിലേക്ക് വിജയിച്ച അഞ്ചുപേരിൽ മൂന്നു​പേരും മലയാളികളാണ്. പി.ടി.കെ. ഷമീർ, കൃഷ്​ണേന്ദു, പി.പി.നിതീഷ് കുമാർ എന്നിവരാണ്​ തെരഞ്ഞെടുക്കപ്പെട്ട മലയാളികൾ. സയിദ് അഹമദ് സൽമാൻ, ആര്‍. ദാമോദര്‍ കാട്ടി എന്നിവരാണ്​ തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.നാല് മലയാളികൾ അടക്കം എട്ട് സ്​ഥാനാർഥികളായിരുന്നു ​ മത്സരരംഗത്തുണ്ടായിരുന്നത്.

Tags:    
News Summary - Indian School Board elections in Oman: Religious slogans chanted during victory celebrations, complaint filed with Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.