Posted On
date_range Updated On
date_range പ്രവർത്തന സമയം പരിഷ്‌കരിച്ച് ഒമാനിലെ ഇന്ത്യൻ എംബസി
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ എംബസി ഔദ്യോഗിക പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് പുതിയ സമയക്രമം ക്രമീകരിച്ചിരിക്കുന്നതെന്ന് എംബസി വിശദീകരിച്ചു. പുതിയ പരിഷ്‌കാരമനുസരിച്ച് എംബസിയുടെ പ്രവർത്തന സമയം രാവിലെ 8:30 മുതൽ വൈകുന്നേരം അഞ്ചു വരെ ആയിരിക്കും.
എംബസി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളും പൊതുജനങ്ങളും ഈ പുതിയ സമയക്രമം അനുസരിച്ച് തങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യണമെന്ന് എംബസി അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.