മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി മസ്കത്തിലെ ആമീറാത് പാർക്കിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ശനിയാഴ്ച സമാപിക്കും. ‘മനുഷ്യത്വമുള്ളവരായിരിക്കൂ, സമാധാനം പുലരട്ടെ’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ ഇന്ത്യയുടെ വൈവിധ്യത്തെയും കലാ സാംസ്കാരിക പാരമ്പര്യത്തെയും ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികളും ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറി.
ഐ.സി.എഫന്റെ ആദ്യ ദിനത്തിൽ കൊമ്പുപാട്ട്, തായമ്പക, കൈകൊട്ടിക്കളി, മുട്ടിപ്പാട്ട് തുടങ്ങിയവയും രണ്ടാം ദിനത്തിൽ പഞ്ചവാദ്യം, വേരിന്റെ താളം എന്ന പേരിൽ നാടൻ കലാപരിപാടികൾ, സമന്വയം അവതരണ ശിൽപം, മാ നിഷാദ-തീം ഡാൻസ് എന്നിവയും അരങ്ങേറി. കേരളത്തിൽനിന്നുള്ള ‘കനൽ’ ടീം അവതരിപ്പിച്ച നാടൻ പാട്ട് കലാപരിപാടികളടെ രണ്ടാംദിനം സമാപിച്ചു. സമാപനദിവസമായ ശനിയാഴ്ച പഞ്ചാരിമേളത്തോടെ പരിപാടികൾക്ക് തുടക്കമാവും.
തുടർന്ന് ഒമാനിനൃത്തം അരങ്ങേറും. തിരുവാതിരകളി, കച്ചി വിങ്ങിന്റെ നാടോടി നൃത്തം, ഫോക് ഫ്യൂഷൻ, കനൽ ഫോക് ലോറിന്റെ പരിപാടി എന്നിവ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.