അംബാസഡർ ജി.വി. ശ്രീനിവാസ്
മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ്-ഓപൺ ഹൗസ് ശനിയാഴ്ച ബുറൈമിയിൽ നടക്കും. ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് പങ്കെടുക്കും. വൈകീട്ട് അഞ്ച് മുതൽ രാത്രി ഏഴുവരെയാണ് ക്യാമ്പ്. അൽ ബുറൈമി ഇബ്നു ഖൽദൂൺ പോളിക്ലിനിക്കിന് എതിർവശത്തുള്ള ഒമാനി വനിത അസോസിയേഷൻ ഹാളിലാണ് ക്യാമ്പ് നടക്കുക.
കമ്യൂണിറ്റി വെല്‍ഫെയര്‍, പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ക്യാമ്പില്‍ ലഭ്യമാകും. ഇന്ത്യന്‍ പൗരന്മാര്ക്ക് ക്യാമ്പില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. കൂടാതെ തങ്ങളുടെ പരാതികളും ആവശ്യങ്ങളും ഉന്നയിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9273 7179, 9256 8780 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാം.
മസ്കത്ത് ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ്-ഓപൺ ഹൗസ് ഒമാനിലെ വിവിധ പ്രദേശങ്ങളിലായി വരുംദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിൽ ആദ്യത്തേത് കഴിഞ്ഞദിവസം മസ്കത്തിൽ നടന്നു. ഖസബ്-26, സുഹാർ-28, സഹം -29, റുസ്താഖ്-31 എന്നിങ്ങനെയാണ് മറ്റ് തീയതികൾ നിശ്ചയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.