ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) കോസ്റ്റ് ഗാർഡ് കമാൻഡർ കേണൽ അബ്ദുൽ അസീസ് അൽ ജാബ്രിയുമായി കൂടിക്കാഴ്ച നടത്തുന്നു

സമുദ്ര സുരക്ഷ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും ഒമാനും

മസ്കത്ത്: കോസ്റ്റ് ഗാർഡ് സഹകരണം മെച്ചപ്പെടുത്താൻ ഒമാനും ഇന്ത്യയും. ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) കോസ്റ്റ് ഗാർഡ് കമാൻഡർ കേണൽ അബ്ദുൽ അസീസ് അൽ ജാബ്രിയുമായി കൂടിക്കാഴ്ച നടത്തി.

സമുദ്ര സുരക്ഷയിലും തീരസംരക്ഷണ പ്രവർത്തനങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. ചർച്ചകളിൽ, സമുദ്ര സുരക്ഷയിലും അനുബന്ധ മേഖലകളിലും നിലവിലുള്ള സഹകരണം വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി നിർദേശങ്ങൾ അംബാസഡർ ശ്രീനിവാസ് മുന്നോട്ടുവെച്ചു. വിവിധ മേഖലകളിലെ ഇടപെടലുകൾ പര്യവേക്ഷണം ചെയ്യാനും പിന്തുടരാനും ഇരുപക്ഷവും പരസ്പര താൽപര്യം പ്രകടിപ്പിച്ചു.

Tags:    
News Summary - India, Oman to strengthen maritime security cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.