രാ​ജ​സ്ഥാ​നി​ല്‍ ന​ട​ന്ന ഇ​ന്ത്യ-​ഒ​മാ​ന്‍ സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ൽ​നി​ന്ന്​

ഇന്ത്യ-ഒമാന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു

മസ്കത്ത്: രാജസ്ഥാനിലെ സൈനിക പരിശീലന മേഖലയിൽ രണ്ടാഴ്ചയായി നടന്നുവന്ന ഇന്ത്യ-ഒമാന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു.

'അല്‍ നജാഹ്' എന്ന പേരില്‍ നടന്ന പരിശീലനത്തില്‍ ഇരുരാജ്യങ്ങളിലെയും വിവിധ സൈനിക വിഭാഗങ്ങളിലെ നൂറുകണക്കിന് സൈനികര്‍ പങ്കെടുത്തു.

യുദ്ധ ടാങ്കറുകളും സൈനിക ഹെലികോപ്ടറുകളുമൊക്കെ അണിനിരന്ന മോക് ഡ്രിൽ അടക്കം 13 ദിവസങ്ങളിലായി ബികാനീറിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിലായിരുന്നു പരിശീലനം.

തീവ്രവാദത്തെ ചെറുക്കൽ, രാജ്യസുരക്ഷ, സമാധാനശ്രമങ്ങൾ തുടങ്ങിയ മേഖലകളിലായിരുന്നു പരിശീലനം നടന്നത്. റോയൽ ആർമി ഓഫ് ഒമാനിലെ 60 സൈനികർ പങ്കെടുത്തു.

സമാപന ചടങ്ങില്‍ ഇന്ത്യന്‍ ആര്‍മി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജിതേഷ് റാലി, റോയല്‍ ആര്‍മി ഓഫ് ഒമാന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ മഅ്മരി, റിയര്‍ അഡ്മിറല്‍ ഖാമിസ് ബിന്‍ സഈദ് അല്‍ ഫര്‍സി, ഇന്ത്യന്‍ മിലിട്ടറി അറ്റാഷെ, ഇന്ത്യന്‍ ആര്‍മി, റോയല്‍ ആര്‍മി ഓഫ് ഒമാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റോയല്‍ ആര്‍മിയുടെ പരിശീലന പദ്ധതികളുടെ ഭാഗമായാണ് സൗഹൃദ രാഷ്ട്രങ്ങളുമായുള്ള സംയുക്ത പരിശീലനങ്ങളെന്ന് റോയല്‍ ആര്‍മി ഓഫ് ഒമാന്‍ കമാന്‍ഡര്‍ കേണല്‍ സഈദ് ബിന്‍ സുഹൈല്‍ ജദാദ് പറഞ്ഞു. 'അല്‍ നജാഹി'ന്‍റെ നാലാം എഡിഷനാണ് നടന്നത്.

Tags:    
News Summary - India-Oman joint military exercise concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.