???? ????? ????????????????

ദേശീയദിനം: ഈ സ്​റ്റിക്കറുകളെല്ലാം പോറ്റമ്മക്കുള്ള കടപ്പാടുകളാണ്​

മസ്കത്ത്: ദേശീയദിനത്തിൽ വാഹനം അലങ്കരിക്കുകയെന്ന പതിവുരീതി കുറ്റ്യാടി വേളം സ്വദേശി സജീർ ഇത്തവണയും മുടക്കിയില ്ല. കഴിഞ്ഞ ഏഴുവർഷമായി തുടരുന്ന പതിവാണിത്​. ത​​െൻറ എല്ലാ െഎശ്വര്യങ്ങൾക്കും കാരണക്കാരനായ സുൽത്താനോടുള്ള സ്​നേ ഹം പ്രകടിപ്പിക്കാനാണ്​ വാഹനം അലങ്കരിക്കുന്നതെന്ന്​ മസ്​കത്തിൽ ബിസിനസുകാരനായ സജീർ പറയുന്നു.
റൂവിയിൽ ഹോട ്ടലുകളും ഇലക്ട്രോണിക്സ്​ കടകളും മറ്റുമായി നിരവധി സ്ഥാപനങ്ങൾ നടത്തുന്ന സജീർ കുഞ്ഞുനാൾ മുതൽ മസ്കത്തിലുണ്ട്. ത​​െൻറ ഉടമസ്ഥതയിലുള്ള നാലു വാഹനങ്ങൾ ഭാഗികമായും ലാൻഡ്​ ക്രൂയിസർ മുഴുവനായുമാണ് സജീർ അലങ്കരിക്കുന്നത്. ലാൻഡ്​​ ക്രൂയിസർ അലങ്കരിക്കാൻ മാത്രം 200 റിയാലോളം ചെലവുവരും.
ഒാേരാ വർഷവും ഒാരോ രീതിയിലാണ് അലങ്കാരം. ഇൗവർഷം 12 ഫോേട്ടാകളാണ് വാഹനത്തിലൊട്ടിച്ചിരിക്കുന്നത്. പട്ടാളവേഷത്തിലുള്ള സുൽത്താ​െൻറ ഫോേട്ടാകൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ചിത്രങ്ങൾ സുഹൃത്ത് വഴി ദുബൈയിൽനിന്നാണ് എത്തിക്കുന്നത്.
വാദി കബീറിലെ സുഹൃത്താണ് അലങ്കരിക്കുന്നത്. രണ്ടുദിവസം മുഴുവൻ അലങ്കരിക്കുന്ന ആൾക്കൊപ്പം ഇരിക്കും. ഇൗവർഷം ഹോണ്ട റോഡിലെ ത​​െൻറ വ്യാപാര സ്ഥാപനങ്ങളും സജീർ അലങ്കരിക്കുന്നുണ്ട്.
സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് സജീറി​െൻറ അലങ്കരിച്ച വാഹനത്തി​െൻറ ഫോേട്ടാ എടുക്കുന്നത്. സമൂഹമാധ്യമങ്ങളിലും ടിക്ടോക് അടക്കമുള്ളവയിൽ ഈ വാഹനം വൈറലാണ്​. കഴിഞ്ഞദിവസം ചില ഇംഗ്ലീഷുകാർ വാഹനത്തി​െൻറ ഫോേട്ടാ എടുക്കുകയും മുൻവർഷങ്ങളിലെ ഫോേട്ടാകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അടുത്തത് ഒമാ​െൻറ 50ാം ദേശീയദിനമാണെന്നും ദൈവം അനുഗ്രഹിച്ചാൽ അടുത്തവർഷം ഗംഭീരമായി ദേശീയദിനം ആചരിക്കുമെന്നും സജീർ പറയുന്നു. ത​​െൻറ എല്ലാ വാഹനങ്ങളും ഇതുപോലെ മുഴുവൻ അലങ്കരിക്കും.
ത​​​െൻറ വ്യാപാര സ്​ഥാപനങ്ങളും സുൽത്താനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വൻ അലങ്കാരം നടത്തുമെന്നും സജീർ പറയുന്നു. മുഹ്സിനയാണ് ഭാര്യ. സിയ, സാഹിയ മർയം എന്നിവർ മക്കളാണ്.
Tags:    
News Summary - independence day oman News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.