മസ്കത്ത്: എല്ല നികുതിദായകരും ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി നിയമപരമായി ലൈസൻസ് ചെയ്ത ഒരു ഓഡിറ്റർ അംഗീകരിക്കണമെന്ന് നികുതി അതോറിറ്റി ഓർമിപ്പിച്ചു.
ഈ ആവശ്യകത ആദായനികുതി നിയമ നമ്പർ (28/2009) ലെ വ്യവസ്ഥകൾക്ക് അനുസൃതമാണ്. സാമ്പത്തിക റിപ്പോർട്ടിങിലെ അനുസരണം, സുതാര്യത, കൃത്യത എന്നിവ വർധപ്പിക്കാനാണിത് ലക്ഷ്യമിടുന്നു.
ഓഡിറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ സമർപ്പിക്കുന്നത് പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾക്കും അംഗീകൃത ഓഡിറ്റർമാരെ പരിശോധിക്കുന്നതിനും, നികുതിദായകർക്ക് www.fsa.gov.om ലെ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി പോർട്ടൽ സന്ദർശിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.