ബിദിയ്യയിൽ ഇൻകാസ് സംഘടിപ്പിച്ച ഇന്ദിര ഗാന്ധി
അനുസ്മരണം
മസ്കത്ത്: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിര ഗാന്ധിയുടെ നാൽപ്പത്തി ഒന്നാം ചരമദിനത്തിൽ കോൺഗ്രസ് പ്രവർത്തകർ ബിദിയ്യയിൽ ഇന്ദിര ഗാന്ധി അനുസ്മരണം നടത്തി. ഇന്ദിര ഗാന്ധിയെ പോലെ പ്രാഗല്ഭ്യവും തന്റേടവുമുള്ള ഭരണാധികാരിയുടെ അഭാവം രാജ്യം തിരിച്ചറിയുന്നുണ്ടന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി മുൻ പ്രസിഡന്റും ഇൻകാസ് ദേശീയ സെക്രട്ടറിയുമായ തോമസ് ചെറിയാൻ അഭിപ്രായപ്പെട്ടു. താഴെ തട്ടിലുള്ള ജനങ്ങളെ കൈപിടിച്ചുയർത്തിയ ഭരണ പരിഷ്കാരങ്ങളാണ് ഇന്ദിര ഗാന്ധിയെ വ്യത്യസ്തമായ ഭരണാധികാരിയാക്കിയതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഒ.ഐ.സി.സി സ്ഥാപക നേതാവ് എം.ജെ. സലിം പറഞ്ഞു ഇൻകാസ് ബിദിയ്യ റീജൻ പ്രസിഡന്റ് ഒ.കെ. ഷമിം അധ്യക്ഷതവഹിച്ചു. മുഹമ്മദ് സ്വാഗതവും പി.വി. പോക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.