ഇൻകാസ് നിസ്വ റീജനൽ ഓണാഘോഷവും കുടുംബസംഗമവും ഗ്ലോബൽ ചെയർമാൻ
കുമ്പളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്യുന്നു
നിസ്വ: ഇന്ത്യൻ കൾചറൽ ആൻഡ് ആർട്സ് സൊസൈറ്റി(ഇൻകാസ്) നിസ്വ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും മന ഗ്രീൻ റിസോർട്ടിൽ വിപുലമായ പരിപാടികളോടെ നടന്നു. ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ഇൻകാസ് സീനിയർ നേതാവും ഇന്റർനാഷനൽ ഗാന്ധിയൻ തോട്ട്സ് ഫൗണ്ടേഷൻ ചെയർമാനുമായ എൻ.ഒ. ഉമ്മൻ ഓണസന്ദേശം നൽകി.
ഇൻകാസ് നിസ്വ പ്രസിഡന്റ് സതീഷ് നൂറനാട് അധ്യക്ഷത വഹിച്ചു. നാഷനൽ സെക്രട്ടറി സന്തോഷ് പള്ളിക്കൻ, ബിനോജ്, രാജേഷ് കിളിമാനൂർ, സൈജു സെബാസ്റ്റ്യൻ, ജോഷ്വാ, ജോൺ, വിജോ കെ ജോസ് തുടങ്ങിയവർ സംസാരിച്ചു. ഇൻകാസ് നിസ്വാ ജനറൽ സെക്രട്ടറി പ്രകാശ് ജോൺ സ്വാഗതവും ട്രഷറര്‍ വർഗീസ് സേവിയർ നന്ദിയും പറഞ്ഞു.
കേരളീയ പാരമ്പരാഗത രീതിയിൽ വസ്ത്രം അണിഞ്ഞ് പുരുഷന്മാരും സ്ത്രീകളും കുട്ടികളും എത്തിയത് നാട്ടോർമകളിലേക്ക് പലരെയും എത്തിച്ചു. പാരമ്പരാഗത വേഷവിധാനങ്ങളോടും ശിങ്കാരിമേളത്തിന്റെ അകമ്പടിയോടും കൂടി മാവേലിയെ വരവേറ്റു. തിരുവാതിര, ഓണപ്പാട്ട്, വിവിധ നിർത്തനൃത്യങ്ങൾ, നാടൻപാട്ട്, പുല്ലാങ്കുഴൽ തുടങ്ങിയവ നിസ്വാ പ്രവാസികൾക്കും വിദേശികൾക്കും വ്യത്യസ്ത അനുഭവം ആയി. നാസർ ആലുവ, ജോയൽ, ബിനി മേരി, പ്രിയ മോനിഷ്, ദീപ തുളസി, പ്രെറ്റി ജോയൽ, ബിന്ദു രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ വ്യത്യസ്തമാക്കി.
അത്തപ്പൂക്കളം, വിവിധ വർണങ്ങളിൽ ഉള്ള ഡെക്കറേഷൻ, സദ്യ ഒരുക്കൽ എന്നിവക്ക് തോമസ്, ജിബിൻ കടവിൽ, മാത്യു, വജീഷ് കക്കാട്ട്, ഐസക്, ജോജി, വിനോദ് പരിയാപുരം, ദാസ് തിരൂർ, ഗീവർഗീസ്, സാജൻ, ജെറിൻ, ഗോഡ്ലി, ജിബി, അലീന പ്രകാശ്, ഷീജ, ആഷ, അനു, ജാസ്മിൻ, ജെസ്ന ബിനോജ്, ടിജി, ആതിര തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.