സലാല: ലുലുവിന്റെ സലാല ഔട്ട്ലെറ്റുകളിൽ റമദാൻ സൂഖ് ആരംഭിച്ചു. ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഉപഭോക്തൃ സംരക്ഷണ പൊതു അതോറിറ്റി ഡയറക്ടർ അലി സാലിം അഹമദ് ബസ്റാവി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലുലു സലാല ജനറൽ മാനേജർ മുഹമ്മദ് നവാബ് സംബന്ധിച്ചു. പരമ്പരാഗത ഒമാനി കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനവും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. ഹൈപ്പർ മാർക്കറ്റിന്റെ ഇരുനിലകളിലായി വിശാലമായ ഏരിയയിലാണ് ഈ വർഷം റമദാൻ സൂഖ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വിവിധ ഉൽപന്നങ്ങൾക്ക് നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രോണിക്, ഹൗസ് ഹോൾഡ്, ഫുഡ് തുടങ്ങിയ എല്ലാത്തിലും പ്രത്യേക ഇളവുകൾ ലഭ്യമാണ്. ലുലുവിന്റെ സാധയിലെയും അഞ്ചാം നമ്പറിലെയും ഔട്ട്ലെറ്റുകളിൽ റമദാൻ ഓഫറുകൾ ലഭ്യമാണ്. ചടങ്ങിൽ എച്ച്.ആർ മാനേജർ അഹമദ് മുസല്ലം ബസ്റാവിയും മറ്റു സ്വദേശി പ്രമുഖരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.