ബ്ര​സീ​ലി​ൽ​നി​ന്നു​ള്ള മാം​സ ഇ​റ​ക്കു​മ​തി:  ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി ഒ​മാ​ൻ

മസ്കത്ത്: ബ്രസീലിൽനിന്നുള്ള മാംസ ഇറക്കുമതിക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കാർഷിക ഫിഷറീസ് മന്ത്രാലയം അറിയിച്ചു. അനാരോഗ്യകരമായ ഉൽപാദന പ്രക്രിയകൾ കാരണം ബ്രസീൽ അധികൃതർ സ്വന്തം രാജ്യത്തിലെ തന്നെ 21 കമ്പനികളുടെ പ്രവർത്തനത്തിന് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് ഒമാൻ സർക്കാറി​െൻറ നടപടി. ഭക്ഷണസാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതി​െൻറ ഭാഗമായി ബ്രസീലിയൻ ഇറച്ചി ഇറക്കുമതി ചെയ്യുന്നതിന് ലൈസൻസുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ഇറക്കുമതി ഉൽപന്നങ്ങൾ എല്ലാ അതിർത്തികളിലും കർശന പരിശോധനക്ക് വിധേയമാക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറച്ചി ഫാക്ടറികളിലെ പരിശോധനകൾ സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാൻ ബ്രസീൽ സർക്കാറുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. ബ്രസീലിൽനിന്നുള്ള ഇറക്കുമതിക്ക് പുതിയ ലൈസൻസുകൾ നൽകുന്നില്ല. നിലവിൽ ഉൽപന്നങ്ങൾ എത്തിക്കുന്ന കമ്പനികളെക്കുറിച്ചും കശാപ്പുശാലകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തും.

നിയമലംഘനങ്ങളിൽ ഉൾപ്പെട്ട സ്ഥാപനങ്ങളുടെ ഇറക്കുമതിക്കുള്ള അനുമതി നിർത്തലാക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതി​െൻറ ഭാഗമായി അതിർത്തികളിൽ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൂടുതൽ വിദഗ്ധരെ വിന്യസിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന മാംസത്തി​െൻറയും കോഴിയിറച്ചിയുടെയുമെല്ലാം സാമ്പിളുകൾ ശേഖരിക്കും. പരിശോധന നടത്തി മനുഷ്യ ഉപയോഗത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയാൽ മാത്രമേ അവ അതിർത്തി കടത്താൻ അനുവദിക്കൂ. അതുവരെ ഉൽപന്നങ്ങൾ മന്ത്രാലയത്തി​െൻറ കസ്റ്റഡിയിലായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

യു.എ.ഇ കഴിഞ്ഞദിവസം ബ്രസീലിൽനിന്ന് മാംസവും ഭക്ഷണാവശ്യത്തിനുള്ള പക്ഷികളും ഉൾപ്പെടെയുള്ളവ ഇറക്കുമതി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തിയിരുന്നു.  ഭക്ഷ്യോൽപന്നങ്ങൾക്ക് നേരത്തേ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 17നാണ് അനാരോഗ്യകരമായ ഉൽപാദനപ്രക്രിയകൾ സംബന്ധിച്ച വാർത്ത ബ്രസീൽ പൊലീസ് പുറത്തുവിട്ടത്. പരിശോധകർക്ക് കൈക്കൂലി നൽകിയാണ് മാംസ ഉൽപാദന കമ്പനികൾ  വൃത്തീഹീനമായ സാഹചര്യങ്ങളിലും ക്രമക്കേടുകളോടെയും പ്രവർത്തിെച്ചന്നാണ് ആരോപണം. ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെ നൂറിലധികം പേർ കൈക്കൂലി  ൈകപ്പറ്റി ദുർഗന്ധമുള്ളതും സാൽമൊണല്ല രോഗാണു ബാധിച്ചതുമായ മാംസം കയറ്റുമതി ചെയ്യുന്നതിന് കൂട്ടുനിന്നുവെന്നാണ് ബ്രസീൽ പൊലീസ് പറയുന്നത്. ബ്രസീലിലെ മൂന്നാമത്തെ വലിയ കയറ്റുമതി ഉൽപന്നമാണ് ഇറച്ചി. ബീഫ്, ചിക്കൻ, പന്നിയിറച്ചി വിൽപനയിലൂടെ കഴിഞ്ഞവർഷം 13.5 ശതകോടി ഡോളറാണ് രാജ്യത്തിന് വരുമാനമായി ലഭിച്ചത്. 

Tags:    
News Summary - importing meats from brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.