ഐ.എം.ഐ സലാലയുടെ ഈദ് സ്നേഹോപഹാരം ജി. സലിം സേട്ട് ഗിരിജ വല്ലഭൻ നായർക്ക് കൈമാറുന്നു
Posted On
date_range Updated On
date_range ഈദ് ഉപഹാരവുമായി ഐ.എം.ഐ സലാല
സലാല: ഈദിനോടനുബന്ധിച്ച് സുഹ്യത്തുക്കൾക്ക് ഈദ് സമ്മാനപ്പൊതികൾ സമ്മാനിച്ച് ഐ.എം.ഐ സലാല. പ്രവാസി സമൂഹത്തിനടയിൽ സ്നേഹ സാഹോദര്യ ബന്ധങ്ങൾക്ക് കരുത്തേകാൻ ഇത്തരം ശ്രമങ്ങൾക്ക് കഴിയുമെന്ന് ഐ.എം.ഐ വൈസ് പ്രസിഡന്റ് ജി. സലിംസേട്ട് പറഞ്ഞു. പെരുന്നാൾ ദിനത്തോടനുബന്ധിച്ച് ദാരീസിലെ ചർച്ച് സമുച്ചയത്തിലെ ബഹുമാന്യരായ ഫാദർമാരെയും ചർച്ച് ഭാരവാഹികളെയും സന്ദർശിച്ച് ഈദ് ഉപഹാരം കൈമാറി. ആഘോഷങ്ങളിൽ പരസ്പരം പങ്കാളികളാക്കി വെറുപ്പിന്റെ പ്രചാരകരെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെ.സാബുക്കാൻ, അയ്യൂബ്, കെ.ജെ. സമീർ, എസ്.എ.അസീം എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.