കെ.ഷൗക്കത്തലി, ജെ. സാബുഖാൻ, ഫിറോസ് ഖാൻ, റജീന, മദീഹ
സലാല: ഐ.എം.ഐ സലാലയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രസിഡന്റായി കെ.ഷൗക്കത്തലി മാസ്റ്ററെ തെരഞ്ഞെടുത്തു. സാബുഖാൻ ജെ. ജനറൽ സെക്രട്ടറിയും ഫിറോസ് ഖാൻ ഫൈനാൻസ് സെക്രട്ടറിയുമാണ്. ജി.സലീം സേട്ട്, മുസാബ് ജമാൽ എന്നിവരെ വൈസ് പ്രസിഡന്റുമാരുമായും കെ.പി.അർഷദ്, സാഗർ അലി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തിട്ടുണ്ട്. കെ.എം.ഹാഷിം, സലാഹുദ്ദീൻ, കെ.ജെ സമീർ, കെ.മുഹമ്മദ് സാദിഖ്, വി. അയ്യൂബ്, സജീബ് ജലാൽ, അബ്ദുല്ല മുഹമ്മദ്, റജീന സലാഹുദ്ദീൻ, മദീഹ ഹാരിസ്, മൻസൂർ ഉസ്മാൻ എന്നിവരും കേന്ദ്ര കൂടിയാലോചന സമിതിയംഗങ്ങളാണ്.
വനിതാ വിഭാഗം പ്രസിഡന്റായി റജീന സലാഹുദ്ദീനെയും ജനറൽ സെക്രട്ടറിയായി മദീഹ ഹാരിസിനെയും തെരഞ്ഞെടുത്തു. വാഹിദ ഷൗക്കത്തലിയാണ് വൈസ് പ്രസിഡന്റ്. പുരുഷ, വനിതാ പ്രാദേശിക ഏരിയ, യൂനിറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.
വിവിധ വകുപ്പ് ഭാരവാഹികളെയും തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി ജെ. സാബുഖാൻ അറിയിച്ചു. ഐഡിയൽ ഹാളിൽ നടന്ന പ്രസിഡന്റ് കൂടിയാലോചന സമിതി തെരഞ്ഞെടുപ്പിന് അബ്ദുൽ ഹക്കിം നദ് വി നേത്രത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.