ഐ.എം.ഐ സലാലയിൽ നടത്തിയ ഈദ് മിലനിൽ വിദ്യാർഥികൾ അറബിക് നൃത്തം അവതരിപ്പിക്കുന്നു
സലാല: ഈദ് ദിനത്തിൽ ഐ.എം.ഐ സലാല ഈദ് മിലൻ എന്നപേരിൽ ഒത്തുചേരൽ സംഘടിപ്പിച്ചു. വെസ്റ്റ് ഏരിയ ഔഖത്തിലെ പബ്ലിക് പാർക്കിലും ഈസ്റ്റ് ഏരിയ ദരീസിലെ ഫാം ഹൗസിലുമാണ് സംഗമം ഒരുക്കിയത്. ഐ.എം.ഐ പ്രസിഡന്റ് കെ. ഷൗക്കത്തലി, സെക്രട്ടറി കെ.പി. അർഷദ് എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു.
സംഗീത വിരുന്ന്, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ, കുട്ടികളുടെ നൃത്തങ്ങൾ, തുടങ്ങി വിവിധ കലാ പരിപാടികൾ നടന്നു.
വോയ്സ് ഓഫ് സലാലയുടെ കലാകാരന്മാർ ഗാനങ്ങൾ അവതരിപ്പിച്ചു. മൻസൂർ വേളം, ജാബിർ നദ്വി എന്നിവർ പരിപാടി നിയന്ത്രിച്ചു. ഐ.എം.ഐ മുൻ പ്രസിഡന്റ് സി.പി. ഹാരിസ് ആദ്യ കാല ഈദ് അനുഭവങ്ങൾ പങ്കുവെച്ചു. ഈദ് ഡിന്നറും ഒരുക്കിയിരുന്നു. സാബുഖാൻ, മുസാബ് ജമാൽ, കെ.ജെ.സമീർ, പി. റഷീദ്, റജീന സലാഹുദ്ദീൻ, മദീഹ ഹാരിസ്, ഫസ്ന അനസ്, സജ്ന അബ്ദുല്ല എന്നിവർ നേതൃത്വം നൽകി. പ്രത്യേക ക്ഷണിതാക്കളായ നൂറു കണക്കിനാളുകൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.