തർക്കത്തെത്തുടർന്ന് യുവാവിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ

മസ്കത്ത്: തർക്കത്തെത്തുടർന്ന് സ്വദേശി യുവാവിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയായ സ്വദേശി പൗരനെ പിടികൂടിയത്. ഇരുവർക്കുമിടയിലുണ്ടായ തർക്കം രൂക്ഷമായതിനെത്തുടർന്ന് പ്രതി മനഃപൂർവ്വം ഇരയുടെ മേൽ വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ സ്വദേശി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൃത്യം നടന്ന ഉടൻതന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - Youth killed by car after argument; suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.