ഒമാൻ തൃശൂർ ഓർഗനൈസേഷൻ ‘ഒ.ടി.ഒ കെയർ മെഡിക്കൽ ക്യാമ്പ്’ സംഘടിപ്പിച്ചു

മസ്കത്ത്: ഒമാനിലെ പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണവും ആരോഗ്യ ബോധവൽകരണവും ലക്ഷ്യമാക്കി ഒമാൻ തൃശൂർ ഓർഗനൈസേഷൻ അബീർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ‘ഒ.ടി.ഒ. കെയർ മെഡിക്കൽ ക്യാമ്പ്’ സംഘടിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെ റൂവിയിലെ അബീർ ഹോസ്പിറ്റലിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പ്രവാസികൾ പങ്കെടുത്തു. ആരോഗ്യ പരിശോധനകളും വിദഗ്ധ ചികിത്സാ നിർദേശങ്ങളും നൽകി.

ഡോ. വൈഷണവ്‌, ഡോ. അമൃത രാജ്‌ തുടങ്ങിയവർ ക്യാമ്പ് നയിച്ചു. അബീർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് വിഭാഗം മുഹ്സിൻ, മുസ്തഫ എന്നിവർ നേതൃത്വം നൽകി. ഒമാൻ തൃശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീർ തിരുവത്ര മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി സ്വാഗതവും ട്രഷറർ സുബൈർ ഇദ്രീസ്‌ നന്ദിയും പറഞ്ഞു.

വൈസ് പ്രസിഡന്റുമാരായ സിദ്ദീഖ്‌ കുഴിങ്ങര, നജീബ്‌ കെ മൊയ്ദീൻ, ജോയിന്റ് സെക്രട്ടറിമാരായ യൂസ്ഫ്‌ ചേറ്റുവ, ഹസ്സൻ കേച്ചേരി, അബ്ദുസ്സമദ് അഴീക്കോട്‌‌, ജോയിന്റ് ട്രഷറർ അബ്ദുൾ ഖാദർ, എക്സിക്യൂട്ടീവ് അംഗങ്ങളായ റോയ്‌, വിൽസൺ, ടോണി, മൈക്കിൾ, ഗംഗേഷ്, ഷെഹീൻ, സലീം, ഫഹദ്‌, സെഫീർ ‌എന്നിവർ ക്യാമ്പിൽ സജീവമായി പ്രവർത്തിച്ചു.

ക്യാമ്പിൽ പങ്കെടുത്തവരുടെ തുടർ ചികിത്സക്കായി, ചികിത്സാ നിരക്കുകളിൽ പ്രത്യേക ഇളവുകൾ നൽകുമെന്ന് റീജണൽ ഡയറക്ടർ ഡോ. അഖിൽ റഹ്മാൻ, ഒമാൻ ഡയറക്ടർ മുഹമ്മദ്‌ ഹാഷിം എന്നിവർ അറിയിച്ചു.

Tags:    
News Summary - Oman Thrissur Organisation organizes ‘OTO Care Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.