മസ്കത്ത്: പ്രമുഖ ധനവിനിമയ സ്ഥാപനമായ യൂണിമണി എക്സ്ചേഞ്ച് റൂവി നെസ്റ്റോക്ക് സമീപം പുതിയ ബ്രാഞ്ച് തുറന്നു. മാനേജ്‌മെന്റ് പ്രതിനിധികൾ, ജീവനക്കാർ, ഉപഭോക്താക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. യൂണിമണി ഡയറക്ടർ ടോണി ജോർജ് അലക്‌സാണ്ടർ, സി.ഇ.ഒ ബോബൻ എം.പി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അബ്ദുൽജലീൽ അൽ സദ്ജാലി ഉദ്ഘാടനം നിർവഹിച്ചു.
ഒമാനിലുടനീളം അറുപതോളം ബ്രാഞ്ചുകളുള്ള യൂണിമണിയുടെ റൂവിയിലെ മൂന്നാമത്തെ ബ്രാഞ്ചാണിത്. റൂവി മേഖലയിലെ പ്രവാസി സമൂഹത്തിന് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ മണി എക്‌സ്‌ചേഞ്ച് സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് പുതിയ ശാഖ ആരംഭിച്ചതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി.
വേഗത്തിലുള്ള പണമിടപാട് സേവനങ്ങൾ, മികച്ച എക്‌സ്‌ചേഞ്ച് നിരക്കുകൾ, പേർസണൽ, ബിസിനസ്, എജുക്കേഷൻ ട്രാൻസാക്ഷനുകൾ, ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ എന്നിവ യൂണിമണിയുടെ എല്ലാ ശാഖകളിലും ലഭ്യമാകുമെന്നും അധികൃതർ പറഞ്ഞു. 50 ഓളം കറൻസികൾ ഡീൽ ചെയുന്ന ഒമാനിലെ ആദ്യത്തെ കറൻസി ഹോൾസൈൽ ഡിവിഷൻ യൂണിമണിയുടെ എല്ലാ ബ്രാഞ്ചുകളിലും കസ്റ്റമേഴ്സിന്റെ കറൻസി ആവശ്യകത സാധ്യമാക്കും.
ഒമാൻ വ്യവസായ-വാണിജ്യ മന്ത്രാലയത്തിൽ നിന്ന് എലൈറ്റ് കാറ്റഗറി കമ്പനിക്കുള്ള അംഗീകാരം നേടിയിട്ടുള്ള യൂണിമണി വിശ്വസനീയമായ ബ്രാൻഡിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. റെമിറ്റൻസിനായി മൈബൈൽ ആപ്ലിക്കേഷൻ സേവനം ഒമാനിൽ ആദ്യം ലഭ്യമാക്കിയത് യൂണിമണിയാണ്. രാജ്യത്തെ സ്വിഫ്റ്റ് അംഗത്വമുള്ള ഏക എക്‌സ്‌ചേഞ്ച് സ്ഥാപനമെന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.