ബാൽക്കണിയിൽ വസ്​ത്രങ്ങൾ ഉണക്കാനിട്ടാൽ 5000 റിയാൽവരെ പിഴ ചുമത്തും -മസ്കത്ത്​ മുനിസിപ്പാലിറ്റി

മസ്കത്ത്​: ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നവർക്കെതിരെ മുന്നറിയിപ്പുമായി മസ്കത്ത്​ മുനിസിപ്പാലിറ്റി. ഇങ്ങനെ ചെയ്​താൽ 50 മുതൽ 5000 റിയാൽവരെ പിഴയും ഒരു ദിവസം മുതൽ ആറുമാസംവരെ തടവും ലഭിക്കുമെന്ന് അധികൃതർ വ്യക്​തമാക്കി.

മസ്കത്ത്​ നഗരത്തിന്‍റെ സൗന്ദര്യാത്മകത നിലനിർത്തുന്നതിന്‍റെ ഭാഗമായാണിത്​​. ബാൽക്കണിയിൽ വസ്ത്രങ്ങൾ തൂക്കിയിടുന്നുണ്ടെങ്കിൽ അവ പുറത്തേക്ക്​ കാണാത്ത വിധം മറച്ചു കൊണ്ടായിരിക്കണം. മരത്തടിയാൽ​ നിർമിച്ച നെറ്റുകളോ മറ്റോ ആണ്​ വസ്ത്രങ്ങൾ മറക്കാനായി ഉപയോഗിക്കേണ്ടത്​.


മൂന്നിൽ കൂടുതൽ റെസിഡൻഷ്യൽ യൂനിറ്റുകളുള്ള ഏതൊരു ബഹുനില കെട്ടിടവും ഓരോ യൂണിറ്റിനും വസ്ത്രങ്ങൾ ഉണക്കാനുള്ള ഒരു ബാൽക്കണി നൽകണമെന്നും അധികൃതർ നിർദേശിച്ചു.

Tags:    
News Summary - If clothes are left to dry on the balcony, a fine of up to 5000 riyals will be imposed -Muscat Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.