ഐ.സി.എസ് മീലാദ് കാമ്പയിൻ: സ്വാഗതസംഘം രൂപീകരിച്ചു

മസ്കത്ത്: ഐ.സി.എസ് മസ്കത്ത് മീലാദ് കാമ്പയിന് ആഗസ്റ്റ് 14 ന് തുടക്കമാകും. കാമ്പയിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. സീബിൽ നടന്ന രൂപീകരണ യോഗം ഉവൈസ് വഹബി കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വഹബി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ച് മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാർത്ഥനയും നടന്നു. യൂനുസ് വഹബി വലകെട്ട് സ്വാഗതവും ജാബിർ ടി.പി. എളയടം നന്ദിയും പറഞ്ഞു.

ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെയുള്ള മീലാദ് കാമ്പയിൻ ആഗസ്റ്റ് 14-ന് രാവിലെ എട്ടിന് സമാഈലിൽ മാസിൻ ബിൻ അലൂബ മകാമിൽ ആരംഭിക്കും. മസ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. സെപ്തംബർ നാലിന് റൂവിയിൽ നടക്കുന്ന പൊതു സമ്മേളത്തിൽ മസ്കത്തിലെ വിവിധ മത- സാമൂഹിക നേതാക്കൾക്ക് പുറമെ കേരളത്തിലെ പ്രഗത്ഭ വാഗ്മികളും നേതാക്കളും സംബന്ധിക്കും. സെപ്റ്റംബർ 18 നു അൽ ഖൂദ് തഅ്‍ലീമുൽ ഖുർആൻ മദ്രസ വിദ്യാർഥികളുടെ കലാ-സാഹിത്യ പരിപാടികളും കാമ്പയിൻ സമാപന സമ്മേളനവും അൽ ഖൂദിൽ നടക്കും.

ഉപദേശക സമിതി അംഗങ്ങളായി സയ്യിദ് എ.കെ.കെ. തങ്ങൾ, അബ്ദുള്ള വഹബി വല്ലപ്പുഴ, അഷ്റഫ് പൊയ്കര, അഷ്റഫ് നടുന്തോൾ, സാജിദ് ഹാജി കക്കംവള്ളി, അഷ്റഫ് നാദാപുരം, അബൂബക്കർ ഹാജി പറമ്പത്ത്, അബൂബക്കർ ഫലാഹി ഒൻപതുകണ്ടം, അബ്ദുൽ കരീം അനാണ്ടി, യൂനുസ് വഹബി വലകെട്ട് എന്നിവരെ തെരഞ്ഞെടുത്തു.

സ്വാഗതസംഘം ഭാരവാഹികൾ: അബൂബക്കർ തുടിമുട്ടി ( ചെയർമാൻ), ജാബിർ ടി.പി. എളയടം ( ജനറൽ കൺവീനർ), ഡോ. റാഷിദ് ഒതയോത്ത് ( ട്രഷറർ). സബ് കമ്മിറ്റി ഭാരവാഹികൾ: അബ്ദുല്ല വി.വി. ചേലക്കാട്, ഷാഫി മമ്പാട്, ആരിഫ് പള്ളിയത്ത്, അയ്യൂബ് പള്ളിയത്ത്, ഉവൈസ് വഹബി കൂത്തുപറമ്പ്, മുഹമ്മദ് ഷാ മടിയൂർ, നുസൂർ ചപ്പാരപ്പടവ്.

Tags:    
News Summary - ICS Milad Campaign: Welcome Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.