ഐ.സി.എഫ് ഹിജ്റ എക്സ്​പെഡിഷൻ ഇന്ന് സലാലയിൽ

സലാല : ഐ സി എഫ്, ആര്‍.എസ്.സി, കെ.സി.എഫ് എന്നീ സംഘടനകള്‍ സംയുക്തമാഭിമുഖ്യത്തിൽ ഹിജ്റ എക്‌സ്‌പെഡിഷന്‍ തിങ്കളാഴ്ച സലാലയിൽ നടക്കും. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവമായ ഹിജ്റ യാത്രയുടെ വഴികളിലൂടെയുള്ള പഠന പര്യവേക്ഷണ യാത്രാനുഭവങ്ങളുടെ ദൃശ്യാവതരണമാണ് പരിപാടി.

തിങ്കളാഴ്ച രാത്രി ഒമ്പതിന് ഹംദാന്‍ പ്ലാസയില്‍ നടക്കുന്ന പരിപാടി ഡോ. ഫാറൂഖ് നഈമി അല്‍ ബുഖാരി നയിക്കും. മുഹമ്മദ് നബി ഹിജ്റ പോയ വഴികളിലൂടെ മക്കയില്‍ നിന്നും മദീനയിലേക്ക് അറബ് ഗവേഷകരോടൊപ്പം ഫാറൂഖ് നഈമി നടത്തിയ യാത്രയുടെ അനുഭവങ്ങളും വിവരണങ്ങളുമാണ് ഹിജറ അന്വേഷണ യാത്രയിൽ ഉണ്ടാവുക. മൂന്ന് മണിക്കൂ റോളം നീളുന്ന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. 

Tags:    
News Summary - ICF Hijra Expedition in Salalah today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.