ഇബ്ര പ്രീമിയര്‍ ലീഗ് സീസണ് നാല് ക്രിക്കറ്റ് ടൂർണമെന്റിൽ
ചാമ്പ്യന്മാരായ ബുആലി ബോയ്സ്
ഇബ്ര: ഇബ്ര റീജനല്‍ ഹോസ്പിറ്റലില്‍ നടന്ന ഇബ്ര പ്രീമിയര്‍ ലീഗ് സീസണ് നാല് ക്രിക്കറ്റ് ടൂർണമെന്റിൽ ബുആലി ബോയ്സ് ചാമ്പ്യന്മാരായി. ഇബ്ര ഹോസ്പിറ്റല്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബുആലി ബോയ്സ് നിശ്ചിത 15 ഓവറില്‍ 213 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിങ് ഇലവന് ഇബ്ര ടീമിന് 120 റണ്‍സ് എടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ.
ബുആലിക്കുവേണ്ടി കാര്‍ത്തിക് 25 പന്തില്‍ 72 റണ്‍സ് നേടി. ഇമോന്‍ ഒമ്പത് പന്തില്‍ 30 റണ്‍സും സുമേഷ് 27 പന്തില്‍ 45 റണ്‍സും നേടി തിളങ്ങി. കിങ് ഇബ്രക്ക് വേണ്ടി ശരീഫ് 27, മഹമൂദ് 24, അബ്ദുല്ല 18 റണ്‍സുകള്‍ നേടി. ബുആലിക്ക് വേണ്ടി ഇമോന്‍ മൂന്ന് ഓവറില്‍ 13 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി. കാര്‍ത്തിക് മൂന്ന് ഓവറില്‍ 16 റണ്‍സ് നൽകി ഒരു വിക്കറ്റും നസീര്‍ രണ്ട് ഓവറില്‍ 10 റണ്‍സിന് രണ്ട് വിക്കറ്റും നേടി വിജയം ഉറപ്പാക്കി. ഫൈനലിലെ താരമായി കാര്‍ത്തിക്കിനെയും ടൂര്‍ണമെന്റിലെ താരമായി ഇബ്ര ലെജന്‍ഡ്സ് ടീം അംഗം റിവാസിനെയും തെരഞ്ഞെടുത്തു. ഇബ്ര ഹോസ്പിറ്റല്‍ എന്‍ജിനീയര്‍ ചന്ദ്രമോഹന് ട്രോഫിയും പ്രൈസ് മണിയും വിതരണം ചെയ്തു. റണ്ണേഴ്സ് ട്രോഫിയും പ്രൈസ് മണിയും ഇബ്ര ഹോസ്പിറ്റല്‍ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ മുഹമ്മദ് അബ്ദുല്‍ ഫത്താഹ് സമ്മാനിച്ചു. മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ് ട്രോഫികളും മറ്റു സമ്മാനങ്ങളും ഇബ്ര ലെജന്‍ഡ്സ് ടീം അംഗങ്ങളായ നഈം ഇബ്ര, മന്‍സീര്‍ യങ് ലൈഫ് , കാര്‍ത്തിക്, ജലാല്‍, സന്ദീപ്, ബൈജു, അഫ്സൽ, അസിസ് എന്നിവര്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.