ഇ​ബ്ര കെ.​എം.​സി.​സി ഫു​ട്ബാ​ളി​ൽ ജേ​താ​ക്ക​ളാ​യ കു​മി​ൻ​സ് മ​ഞ്ഞ​പ്പ​ട എ​ഫ്.​സി​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ ട്രോ​ഫി കൈ​മാ​റു​ന്നു

ഇ​ബ്ര കെ.​എം.​സി.​സി ഫു​ട്ബാ​ൾ: കു​മി​ൻ മ​ഞ്ഞ​പ്പ​ട ജേ​താ​ക്ക​ൾ

ഇബ്ര: ഇബ്ര കെ.എം.സി.സി ബഷീർ സാഹിബ്‌ മെമ്മോറിയൽ ട്രോഫി ആറാം സീസൺ അലായ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറി. ഫൈനലിൽ ഇബ്ര സ്ട്രൈക്കേഴ്സിനെ എതിരില്ലാതെ മൂന്നു ഗോളിന് പരാജയപ്പെടുത്തി കുമിൻ മഞ്ഞപ്പട എഫ്.സി ജേതാക്കളായി.

പ്രസിഡന്റ്‌ നൗസീബ് ചെമ്മയിൽ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ സ്പോർട്സ് വിങ് ചെയർമാൻ ഷഹീൻ മലപ്പുറം അധ്യക്ഷത വഹിച്ചു. ഇൻകാസ് ഇബ്ര പ്രതിനിധി അലി കോമത്, കൈരളി പ്രതിനിധി പ്രഭാത്, നൗഷാദ് ചെമ്മയിൽ സംസാരിച്ചു.ജനറൽ സെക്രട്ടറി ഷബീർ സ്വാഗതവും മർസൂക്ക് ഇരിക്കൂർ നന്ദിയും പറഞ്ഞു

മികച്ച താരങ്ങളായി ടോപ് സ്കോറർ- നിയാസ് (കുമിൻ മഞ്ഞപട), ഗോൾ കീപ്പർ -ബാബു (ഇബ്ര സ്ട്രൈക്കഴ്‌സ്) ഡിഫണ്ടർ-റിഷു (കുമിൻ മഞ്ഞപട), ബെസ്റ്റ് പ്ലെയർ - നിയാസ് (കുമിൻ മഞ്ഞപ്പട) എന്നിരെ തെരഞ്ഞെടുത്തു.

ചാമ്പ്യൻമാർക്കുള്ള ട്രോഫി ജനറൽ സെക്രട്ടറി ഷബീർ കൈമാറി. റണ്ണേഴ്സ് ടീമിനുള്ള ട്രോഫി ഫൈസൽ കാക്കേരിയും പ്രൈസ് മണി ട്രഷറർ നൗഷീർ ചെമ്മയിലും,ഷമീർ കോളയാടും നൽകി. ബദർ ഹാജി, അനസ് വാഴയിൽ, റമീസ്, ഹാഷിർ, റാഷിദ്‌, അസ്‌ലം, ഷബീർ,

ആരിഫ്, സിറാജ്, ആശിഖ്,ആഷിക്ക് എ.എ്..സി, നൗജസ്, ബാസിത്ത് തുടങ്ങിയവർ വ്യക്തികത ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. കൺവീനർ റമീസ് മാനന്തേരി നേതൃത്വം നൽകി.

Tags:    
News Summary - Ibra KMCC Football: Kumin Manjapada wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.