റൂ​വി കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ​രി​പാ​ടി

ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും മു​സ്‌​ലിം ലീ​ഗ് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും

മ​സ്ക​ത്ത്​: മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി​രു​ന്ന പാ​ണ​ക്കാ​ട്‌ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും മു​സ്‌​ലിം ലീ​ഗി​ന്‍റെ 76ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും റൂ​വി കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്നു. റൂ​വി കെ.​എം.​സി.​സി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​അ​ലി അ​സ്‌​ഗ​ർ ബാ​ഖ​വി മു​ഖ്യാ​തി​ഥി​യാ​യി.

മ​ത​രം​ഗ​ത്തും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തും പാ​ണ​ക്കാ​ട്‌ കു​ടും​ബം പു​ല​ർ​ത്തി​യ​ത്‌ മ​ഹി​ത​മാ​യ ആ​ശ​യ​ങ്ങ​ളാ​ണെ​ന്ന് ഡോ. ​അ​ലി അ​സ്ഗ​ർ ബാ​ഖ​വി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. ക്രി​യാ​ത്മ​ക നേ​തൃ​ത്വ​ത്തി​ലൂ​ടെ ഒ​രു സ​മൂ​ഹ​ത്തെ ന​യി​ക്കാ​ൻ പാ​ണ​ക്കാ​ട്‌ കു​ടും​ബ​ത്തി​ൽ നി​ന്നും ഓ​രോ കാ​ല​ത്തും ഒ​രു​പി​ടി നേ​താ​ക്ക​ൾ ക​ട​ന്നു​വ​ന്നി​ട്ടു​ണ്ട്‌ എ​ന്ന​ത്‌ കൗ​തു​ക​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എം.​എ​സ്‌.​എ​ഫ് മു​ൻ ക​ണ്ണൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. ജാ​സി​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. റൂ​വി കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റൂ​വി കെ.​എം.​സി.​സി ന​ട​ത്തി​യ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലെ സ​മ്മാ​ന കൂ​പ്പ​ൺ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച റൂ​വി കെ.​എം.​സി.​സി വ​ള​ന്‍റി​യേ​സ്‌ വി​ങ് അം​ഗ​ങ്ങ​ളെ കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷ​മീ​ർ പാ​റ​യി​ൽ ആ​ദ​രി​ച്ചു. ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പാ​പ്പി​നി​ശ്ശേ​രി, റൂ​വി കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ കാ​വ​നൂ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. റൂ​വി കെ.​എം.​സി.​സി സെ​ക്ര​ട്ട​റി താ​ജു​ദ്ദീ​ൻ പ​ള്ളി​ക്ക​ര സ്വ​ഗ​ത​വും മു​ഹ​മ്മ​ദ് വാ​ണി​മേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Hyderali Shihab Thangal Remembrance and Muslim League Founder's Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.