Posted On
date_range Updated On
date_range വന്യമൃഗങ്ങളെ വേട്ടയാടൽ; തടവും പിഴയും
മസ്കത്ത്: വംശനാശഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടിയ സംഭവത്തിൽ നാല് സ്വദേശി പൗരൻമാർക്ക് ഒരു വർഷം തടവും 1,000 റിയാൽ പിഴയും ചുമത്തി. ദോഫാർ ഗവർണറേറ്റിൽ നിരവധി അറേബ്യൻ ഗസൽ, നുബിയൻ ഐബെക്സ്, പക്ഷികൾ എന്നിവയെ വേട്ടയാടിയ സംഭവത്തിൽ സലാലയിലെ അപ്പീൽ കോടതിയാണ് ജുഡീഷ്യൽ വിധി പുറപ്പെടുവിച്ചത്.
പിടിച്ചെടുത്ത വസ്തുക്കൾ, ആയുധങ്ങൾ, ബൈനോക്കുലറുകൾ, ഫോണുകൾ, വാഹനം എന്നിവ കണ്ടുകെട്ടാനും ഉത്തരവിട്ടുവെന്ന് പരിസ്ഥിതി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.