മസ്കത്ത്: ആഗോള മനുഷ്യവിഭവ വികസന സൂചികയിൽ നില മെച്ചപ്പെടുത്തി ഒമാൻ. െഎക്യരാഷ്ട്ര സഭാ വികസന പദ്ധതി (യു.എൻ.ഡി.പി) പ്രകാരം തയാറാക്കിയ ഇൗ വർഷത്തെ സൂചികയിൽ ഒമാന്‍ ആഗോള തലത്തിൽ 48ാം സ്ഥാനവും അറബ് മേഖലയിൽ അഞ്ചാം സ്ഥാനവുമാണുള്ളത്.
കഴിഞ്ഞ വർഷത്തെ പട്ടികയിൽനിന്ന് ആഗോളതലത്തിൽ നാലു സ്ഥാനവും അറബ് തലത്തിൽ ഒരു സ്ഥാനവുമാണ് ഒമാൻ മെച്ചപ്പെടുത്തിയത്. ആരോഗ്യം, പ്രായപൂർത്തിയായവരുടെ വിദ്യാഭ്യാസം എന്നീ അടിസ്ഥാനഘടകങ്ങളിലെ പുരോഗതി ആസ്പദമാക്കിയാണ് മനുഷ്യ വിഭവ വികസന സൂചിക തയാറാക്കുന്നത്. 189 രാജ്യങ്ങളെയാണ് ഇൗ വർഷത്തെ സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അറബ് മേഖലയിൽനിന്ന് യു.എ.ഇയാണ് ഒന്നാമത്. ഖത്തർ, സൗദി, ബഹ്റൈൻ എന്നിവയാണ് ഒമാന്‍ മുന്നിൽ. യു.എ.ഇക്ക് ആഗോളതലത്തിൽ 34ാം സ്ഥാനവും ഖത്തറിന് 37ാം സ്ഥാനവും സൗദി അറേബ്യക്ക് 39ാം സ്ഥാനവും ബഹറൈന്‍ 43ാം സ്ഥാനവുമാണ് ഉള്ളത്. കുവൈത്തിന് 56ാം സ്ഥാനമാണ് ഉള്ളത്. ആഗോള സൂചികയിൽ നോർവേയാണ് ഒന്നാം സ്ഥാനത്ത്. സ്വിറ്റ്സർലൻഡ്, ആസ്ട്രേലിയ, അയർലൻഡ്, ജർമനി എന്നിവയാണ് രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ. കഴിഞ്ഞവർഷം 131ാം സ്ഥാനത്തായിരുന്ന ഇക്കുറി 130ാം സ്ഥാനത്താണ് ഉള്ളത്. വിജയകരമായ സാമ്പത്തിക, വികസന നയങ്ങളാണ് ഒമാൻ അടക്കം രാജ്യങ്ങൾ സൂചികയിൽ മുന്നേറ്റമുണ്ടാക്കാൻ കാരണമെന്ന് ഇതോടനുബന്ധിച്ച് െഎക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന വളർച്ച നിരക്ക്, വിദ്യാഭ്യാസ മേഖലയിലെ വികസനം, മികച്ച ആരോഗ്യ, ജീവിത നിലവാരം എന്നിവയും ഒമാനെ സൂചികയിൽ മുൻ നിരയിലെത്താൻ തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.