ജോയ് ആലുക്കാസ് എക്സ്ചേഞ്ച് റൂവി ശാഖയിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിന്ന് 

'ജോയ് ആലുക്കാസ് എക്സ്ചേഞ്ച്' മെഡിക്കൽ ക്യാമ്പിൽ വൻ ജനപങ്കാളിത്തം

മസ്കത്ത്: 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി ഒമാനിലെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. റൂവി ശാഖയിൽ നടത്തിയ ക്യാമ്പിൽ സ്വദേശികളും പ്രവാസികളുമടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു. ബദർ അൽസമ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകി.

ആരോഗ്യ സുരക്ഷ ഇൻഷുറൻസ് പോലും ഇല്ലാത്ത സാധാരണക്കാരായ പ്രവാസി തൊഴിലാളികളെ ഉദ്ദേശിച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തിയതെന്നും ഇതിലെ ജനപങ്കാളിത്തം ഇത്തരം കൂടുതൽ ക്യാമ്പുകൾ നടത്താൻ പ്രചോദനമാണെന്നും ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്‌സൺ ബേബി പറഞ്ഞു.

സമയപരിമിതി മൂലം പരിശോധന നടത്താൻ സാധിക്കാത്തവർക്കായി ബദർ അൽസമ ആശുപത്രിയുടെ സഹകരണത്തോടെ ലേബർ ക്യാമ്പുകളിൽ അടക്കം കൂടുതൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഓപറേഷൻസ് മാനേജർ അൻസാർ ഷെന്താർ പറഞ്ഞു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ഉന്നാസ് കെ. ഉമ്മർ അലി, ബദർ അൽസമ ആശുപത്രിയിലെ ഡോ. ആകാശ്, ഡോ. നദീശ, മാർക്കറ്റിങ് വിഭാഗത്തിലെ ഷിഫാലി എന്നിവർ നേതൃത്വം നൽകി

Tags:    
News Summary - Huge participation in 'Joy Alukas Exchange' medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.