മസ്കത്ത്: ഒമാനിലെ മലയാളി കൂട്ടായ്മ ഹുബ്ബുറസൂൽ മസ്കത്ത് 'മുത്ത് നബി ഉത്തമ മാതൃക'പ്രമേയത്തിൽ സംഘടിപ്പിച്ച കാമ്പയിനിന്റെ ഭാഗമായി മീലാദ് ഫെസ്റ്റും കോവിഡ്കാല പോരാളികളെ ആദരിക്കലും നടത്തും. ഈ മാസം 21ന് വൈകീട്ട് 6.30ന് അൽഹൈൽ തബാറക് പ്രൈവറ്റ് സ്കൂളിലാണ് പരിപാടി. മദ്റസ വിദ്യാർഥികളുടെ കലാസാഹിത്യ പരിപാടികൾ, ഒമാൻ ദേശീയ ഖുർആൻ പാരായണം മത്സരം, പ്രവാചക പ്രകീർത്തനം എന്നിവയും ഉണ്ടാകും.
വിടൽ കെ. മൊയ്തു, അന്താരാഷ്ട്ര ബാങ്ക് വിളി മത്സരവിജയി മുഹ്സിൻ ചുള്ളിമാനൂർ തുടങ്ങിയവർ സംബന്ധിക്കും. രാത്രി 10ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കോവിഡ് കാലഘട്ടങ്ങളിൽ സേവനം നടത്തിയ സംഘടനകളുടെയും വ്യക്തികളെയും ആദരിക്കും.
ഡോക്ടർമാരെയും ജീവകാരുണ്യ പ്രവർത്തകരെയും സന്നദ്ധ സംഘടനകളെയും 'അൽമഹാരിബ്'പുരസ്കാരം നൽകി ആദരിക്കും. കോവിഡ് മഹാമാരിയോട് മല്ലടിച്ച് വിട പറഞ്ഞ ഡോ. രാജേന്ദ്രൻ നായർ, സിസ്റ്റർ ബ്ലസി എന്നിവർക്ക് മരണാനന്തര ബഹുമതി നൽകും.
സമ്മേളനത്തിൽ ഒമാനിലെ മതസാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.