മസ്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ ‘ഹൃദയപൂർവം തൃശൂർ 2024’ന്റെ ഭാഗമായുള്ള മെഗാ ഇവന്റ് വെള്ളിയാഴ്ച് വൈകീട്ട് നാലു മണിമുതൽ മസ്കത്ത് റൂവി അൽ ഫലാജ് ഗ്രാന്റ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികളൾ അറിയിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. തൃശൂർ എം.പി ടി.എൻ പ്രതാപൻ മുഖ്യ അതിഥിയായിരിക്കും. എം.ഫാർ ഗ്രൂപ് ചെയർമാൻ ഡോ. പി മുഹമ്മദാലി ചടങ്ങിൽ പങ്കെടുക്കും. മസ്ക്കത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും. കലാഭവൻ നവാസും സംഘവും അവതരിപ്പിക്കുന്ന ‘കോമഡി ഗഡീസ് ഇൻ ഒമാൻ’ ഷോയും നടക്കുമെന്ന് ഒമാൻ തൃശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീർ തിരുവത്ര, സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി, ട്രഷറർ വാസുദേവൻ തളിയറ, പ്രോഗ്രാം കൺവീനർ ജയശങ്കർ പാലിശ്ശേരി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.