ഹൃദയ പൂര്‍വം തൃശ്ശൂര്‍; ബ്രോഷര്‍ പ്രകാശനം ചെയ്തു
മസ്കത്ത്: തൃശ്ശൂര്‍ ജില്ലയില്‍നിന്നുള്ള ഒമാനിലെ പ്രവാസികളെ കണ്ടെത്താനും ഒരുമിച്ചുകൂട്ടാനും സൗഹൃദ ബന്ധം ഊഷ്മളമാക്കാനും അംഗങ്ങളുടെ കലാ, കായിക, സാഹിത്യ, വിദ്യാഭ്യാസ രംഗത്തെ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കാനും ഉദ്ദേശിച്ച് രൂപവത്കൃതമായ ഒമാന്‍ തൃശ്ശൂര്‍ ഓര്‍ഗനൈസേഷന്റെ (ഓട്ടോ) പ്രഥമ കുടുംബ സംഗമം 'ഹൃദയ പൂര്‍വം തൃശ്ശൂര്‍' സംഘടിപ്പിക്കും.
പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം പ്രസിഡന്റ് നജീബ് കെ. മൊയ്തീന് ഒമാനിലെ വ്യവസായ പ്രമുഖന് ഡോ. പി മുഹമ്മദലിക്ക് ആദ്യ പ്രതി നല്കി നിര്‍വഹിച്ചു. ഒമാന്‍ തൃശ്ശൂര്‍ ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി വാസുദേവന്‍ തളിയാറ, വൈസ് പ്രസിഡന്റ് നസീര്‍ ചാവക്കാട് എന്നിവര്‍ സംബന്ധിച്ചു.
കലാ സാംസ്കാരിക പരിപാടികള്‍ കോര്‍ത്തിണക്കി നവംബര്‍ 25ന് രാവിലെ ഒമ്പതു മണി മുതല്‍ വൈകീട്ട് ആറു മണി വരെ ബര്‍കയിലെ അല്‍ ഇസ്രി ഫാമില്‍ നടത്തുന്ന ഹൃദയപൂര്‍വം തൃശ്ശൂര്‍ പരിപാടിയില്‍ തൃശ്ശൂര്‍ ജില്ലയിലെ പരമാവധി അംഗങ്ങള്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.