മസ്കത്ത്: വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ ഖാബില് വിലായത്തില്‍ വീട്ടമ്മയെ ആക്രമിച്ച് പണവും സ്വര്‍ണാഭരണങ്ങളും മറ്റ് വിലിപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നു. സംഭവത്തില്‍ രണ്ട് വീട്ടുജോലിക്കാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കന്‍ രാജ്യക്കാരാണ് അറസ്റ്റിലായത്. ഇവരുടെ സഹായികളെയും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. വീട്ടുജോലിക്കാര്‍ ബ്ലേഡ് ഉള്‍പ്പെടെ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും തടഞ്ഞുവെക്കുകയും ചെയ്ത ശേഷം വീട്ടില്‍നിന്ന് പണവും മൊബൈല്‍ ഫോണും ആഭരണങ്ങളും മറ്റ് വസ്തുക്കളും അപഹരിക്കുകയായിരുന്നു. ഡയറക്റേറ്റ് ജനറല്‍ ഓഫ് എന്‍ക്വയറീസ് ആൻഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
മോഷ്ടിച്ച വസ്തുക്കള്‍ സീബ് വിലായത്തില്‍ എത്തിക്കുകയും അജ്ഞാതസ്ഥലങ്ങളില് നിക്ഷേപിക്കുകയും ചെയ്തതായി ജനറല്‍ ഓഫ് എന്‍ക്വയറീസ് ആൻഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കണ്ടെത്തി. ഇതിന് പ്രതികളെ സഹായിച്ച വ്യത്യസ്ത രാജ്യക്കാരായ മൂന്നുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.