ഉന്നത വിജയം നേടിയ വിദ്യാർഥികളെ സിനാവ് സമദ് കെ.എം.സി.സി ആദരിച്ചപ്പോൾ
മസ്കത്ത്: സിനാവ് സമദ് കെ.എം.സി.സി 2024-2025 അധ്യായന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. മൊമെന്റോ വിതരണോദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ വസതിയിൽ ഏരിയ മുൻ സെക്രട്ടറി മൻസൂർ അലി പച്ചായിയുടെ മകൾ മർജാന പർവിക്ക് നൽകി നിർവഹിച്ചു.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഉസ്മാൻ പന്തല്ലൂർ, സിനാവ് സമദ് കെ.എം.സി.സി നേതാക്കന്മാരായ സൈദ് തങ്ങൾ, അബ്ദുൽ ബാരി, ഇല്യാസ് ബർസമാൻ, കെ.കെ.സകീർ എന്നിവരും മൊമെന്റോ ഏറ്റുവാങ്ങിയ മറ്റു കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശ്ശേരി സെക്രട്ടറി സിദ്ധിക്ക് ഹംസയും പരിപാടിക്ക് ആശംസകൾ നേർന്നു.
നാലുവർഷമായി ഏരിയ കമ്മിറ്റി മെംബർമാരുടെ കുടുംബങ്ങളിൽ ഉന്നത വിജയം നേടുന്ന കുട്ടികളെ വിവിധ ജില്ലകളിലെ അവരുടെ വീടുകളിൽ എത്തി മൊമെന്റോ നൽകി ആദരിച്ചു വരികയാണ് സിനാവ് സമദ് കെ.എം.സി.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.