ഒമാനിലെ സ്വദേശികൾക്കും വിദേശികൾക്കും സുൽത്താൻ പെരുന്നാൾ ആശംസകൾ നേർന്നു

മസ്​കത്ത്​: ഒമാനിലെ മുഴുവൻ സ്വദേശികൾക്കും പ്രവാസികൾക്കും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ്​ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. രാജ്യത്ത്​ കോവിഡ്​ മഹാമാരിയുടെ  വ്യാപനം പ്രതിരോധിക്കാനും ആരോഗ്യ, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതം ലഘൂകരിക്കാനും ഒത്തൊരുമയോടെയും വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയും കൈകൊണ്ടുവരുന്ന നടപടികൾക്ക്​ സുൽത്താൻ അഭിനന്ദനം അറിയിച്ചു. സ്വദേശികളുടെയും വിദേശികളുടെയും കൂട്ടായ സഹകരണത്തോടെ മാത്രമേ മഹാമാരിയെ പ്രതിരോധിക്കാൻ കഴിയൂ.  രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി സുപ്രീം കമ്മിറ്റിയടക്കം  വകുപ്പുകൾ ഏർപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങൾ മുഴുവൻ ആളുകളും കർശനമായും പാലിക്കണമെന്നും സുൽത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
Tags:    
News Summary - His Majesty wishes Oman on Eid Al-Fitr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.