ജബൽ സംഹാനിൽ അപകടത്തിൽപ്പെട്ടയാ​ളെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുന്നു

ജബൽ സംഹാനിൽ അപകടത്തിൽപ്പെട്ടവരിൽ ഒരാൾ മരിച്ചു

മസ്കത്ത്​: ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ പർവതത്തിൽ അപകടത്തിൽപ്പെട്ട രണ്ട്​ പർവതാരോഹകരിൽ ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ട രണ്ടാമനെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ ​അതോറിറ്റി അറിയിച്ചു.

പരിക്കേറ്റ ഇയാളെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച ജബൽ സംഹാനിൽ പരിശീലനം നടത്തുന്നതിനിടെയാണ്​ സ്വദേശികളായ രണ്ട്​ പർവതാരോഹകർ അപകടത്തിൽപ്പെട്ടത്​. പരിശീലനത്തിനിടെ ഇവർ താഴെ വീഴുകയായിരുന്നു. വിവരമറിഞ്ഞയുടൻ ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ വിഭാഗവും റോയൽ ഒമാൻ പൊലീസും റോയൽ എയർഫോഴ്​സ്​ ഓഫ്​ ഒമാനും രക്ഷാപ്രവർത്തനത്തിനെത്തി. സ്വദേശികളുടെ കൂടി സഹായത്തോടെ അപകടസ്ഥലം കണ്ടെത്തിയെങ്കിലും ഒരാൾ മരിച്ചിരുന്നു. രണ്ടാമത്തെയാളുടെ പരിക്ക്​ ഗുരുതരമാണ്​. പർവതാരോഹണം പോലുള്ള അപകടം നിറഞ്ഞ വിനോദങ്ങൾ പരിശീലിക്കുന്നവർ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ ​അതോറിറ്റി നിർദേശിച്ചു.

Tags:    
News Summary - 1 dead, 1 injured in hiking accident in Dhofar Jabal Samhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.