ഇറാനിലെ ഹെലികോപ്ടർ അപകടം: എല്ലാ പിന്തുണയും സഹായവും നൽകുമെന്ന്​ ഒമാൻ

മസ്കത്ത്​: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ട സംഭവത്തിൽ ഒമാൻ ആശങ്ക പ്രകടിപ്പിച്ചു. എല്ലാ തരത്തിലുള്ള പിന്തുണയും സഹായവും നൽകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അപകടത്തിൽപ്പെട്ടതിനെക്കുറിച്ചുള്ള വാർത്തകളിൽ അതീവ ആശങ്കയുണ്ടെന്നും ഒമാൻ ഐക്യദാർഢ്യവും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം അടക്കം പ്രമുഖരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. അപകടത്തിൽപെട്ട ഹെലികോപ്ടറിനായി തിരച്ചിൽ പുരാഗമിക്കുകയാണ്​. മൂടൽമഞ്ഞുള്ള കാലാവസ്ഥയും ദുർഘടമായ പാതകളും തിരച്ചിൽ ദുഷ്കരമാക്കിയിട്ടുണ്ട്. പ്രസിഡന്‍റിനു വേണ്ടി പ്രാർഥിക്കണമെന്നാവശ്യ​​പ്പെട്ട്​ ഇറാനിൽനിന്ന്​ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്​

Tags:    
News Summary - Helicopter accident in Iran: Oman will provide all support and help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.