ഹെവൻസ് പ്രീ സ്കൂൾ സലാലയിൽനിന്ന് മൂന്നുവർഷത്തെ കെ.ജി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ അതിഥികളോടൊപ്പം
സലാല: ഹെവൻസ് പ്രീ സ്കൂൾ സലാലയുടെ ഒമ്പതാമത് വാർഷികവും ബിരുദദാനവും നടന്നു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി കെ.എം.സി സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു.
ഐഡിയൽ എജുക്കേഷൻ സെന്റർ കൺവീനർ മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ചെയർമാൻ കെ.ഷൗക്കത്തലി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് സിയാദ് ആശംസകൾ നേർന്നു. രക്ഷിതാക്കളായ ഷബീറ, തസ്നീം, നഹാസ് എന്നിവരും ഫസ്ന ടീച്ചറും അനുഭവങ്ങൾ പങ്കുവെച്ചു.
മുൻ ഐ. എം. ഐ പ്രസിഡന്റ് സി.പി. ഹാരിസ്, സെന്റർ സെക്രട്ടറി കെ.ജെ. സമീർ , മാനേജിങ് കമ്മിറ്റിയംഗങ്ങളായ സാബുഖാൻ, സലീം സേട്ട്, മുസ്അബ് ജമാൽ, എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ ഷമീർ വി.എസ്. സ്വാഗതവും വൈസ് പ്രിൻസിപ്പൽ റജീന ടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വർണാഭമായ വിവിധ കലാ പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.