ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി സലാലയിൽ നിര്യാതനായി

സലാല: പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി. റാന്നിയിലെ പുത്തൂർ വീട്ടിൽ കുര്യാക്കോസ് ജോസഫ് ( 74) ആണ് മരിച്ചത്.

ക്‌നാനായ യാക്കൊബായ സഭാംഗമാണ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. മകൾ ജീന ഷൈജു ഇതേ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്.

ജോസഫ് ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്നു. ഭാര്യ: മോനിയമ്മ. മറ്റുമകൾ: ജിനു. മരുമക്കൾ: ഷൈജു (സലാല), സജോയും‌ (കാനഡ). നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Heart attack; Pathanamthitta native passes away in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.