Posted On
date_range Updated On
date_range ഹൃദയാഘാതം: കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി
സലാല: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി. കുറ്റ്യാടി മാണിക്കോത്ത് ബഷീർ ( 51) ആണ് മരണപ്പെട്ടത്. മുപ്പത് വർഷത്തിലധികമായി ന്യൂസലാല ഹംദാൻ മസ്ജിദിന് എതിർവശത്ത് ഫുഡ്സ്റ്റഫ് കട നടത്തി വരുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെ കുഴഞ്ഞ് വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ: സാജിദ. മക്കൾ: ബാസിത്, ബാസിന, ഹിബ നസ്റീൻ. ഭാര്യയും മകളും സലാലയിൽ ഉണ്ട്. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.