ഹനീഫ
Posted On
date_range Updated On
date_range ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി
മസ്‌കത്ത്: കോഴിക്കോട് തെര്‍ത്തള്ളി സ്വദേശി ഹനീഫ (49) ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി. ശാരീരികസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഒമ്പത് മാസം മുമ്പാണ് ഒമിനിലെത്തിയത്. ഗാലയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: സൈദ്, മാതാവ്: ഫാത്തിമ, ഭാര്യ: ചെറീഷ്മ, മക്കള്‍: അമന്‍ സൈദ്. സഹോദരങ്ങള്‍: ജംഷീദ്, സൈദ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് സോഷ്യൽ സർവിസ് ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.