മസ്കത്ത്: കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. എടക്കാടിലെ സോമനാഥൻ (65) ആണ് ജഅലാൻ ബാനി ബൂ അലിയിൽ ഉറക്കത്തിൽ മരിച്ചത്.
ബൂഅലി സനയ്യയിൽ വർഷങ്ങളായി കഫ്റ്റീരിയ നടത്തിവരികയായിരുന്നു. 25 വർഷത്തിലധികമായി ഒമാനിൽ പ്രവാസിയാണ്. തട്ടാരി കൃഷ്ണന്റെയും യശോദയുടെയും മകനാണ്.
ഭാര്യ: സുജാത കേളോത്ത്. മക്കൾ: ജീസിൽ, ജീൻഷ. സഹോദരങ്ങൾ: ചന്ദ്രൻ, പവിത്രൻ, സുമ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് സാമൂഹ്യപ്രവർത്തകൻ ഫക്രുദീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.