മസ്കത്ത്: ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും (ആർ.എം.എ) ദാർസൈത്ത് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15ന് വൈകീട്ട് നാലിന് ദാർസൈത്ത് ലൈഫ് ലൈൻ ഹോസ്പിറ്റലിലാണ് പരിപാടി. ഹൃദ്രോഗ വിദഗ്ധൻ ഡോ. മുജീബ് അഹമ്മദ് നേതൃത്വം നൽകുന്ന സെഷനിൽ ‘ഹൃദയാഘാതം: മുൻകരുതലുകളും അടിയന്തരനടപടികളും’ എന്ന വിഷയത്തിലാണ് അവബോധ ക്ലാസ് നടക്കുന്നത്.
കാർഡിയോപൾമണറി റെസസിറ്റേഷൻ (സി.പി.ആർ) എന്ന അത്യാവശ്യകാല ജീവൻരക്ഷാ ടെക്നിക്കിന്റെ പ്രായോഗിക പരിശീലനവും ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ സാധാരണക്കാർക്ക് നൽകാവുന്ന പ്രഥമചികിത്സയുടെ കാര്യത്തിൽ വ്യക്തത നൽകുകയാണ് ലക്ഷ്യം. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ പരിശോധനാസൗകര്യവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.