സലാല: ‘ഗൾഫ് മാധ്യമം’ സലാലയിൽ ഒരുക്കുന്ന മാനവികതയുടെ മഹോത്സവം ‘ഹാർമണിയസ് േക രള’ക്ക് പിന്തുണയുമായി സലാലയിലെ പ്രവാസി മലയാളി കൂട്ടായ്മകൾ. പരിപാടിയുടെ വിശദ ാംശങ്ങൾ ചർച്ച ചെയ്യുന്നതിന് ടോപാസ് റസ്റ്റാറൻറിൽ വിളിച്ചു ചേർത്ത സംഘടനഭാരവാ ഹികളുടെ യോഗത്തിലാണ് പിന്തുണ അറിയിച്ചത്.
യോഗത്തിൽ ചടങ്ങിൽ ഗൾഫ് മാധ്യമം ഒമാൻ റസിഡൻറ് മാനേജർ ഷക്കീൽ ഹസൻ, മാധ്യമത്തിെൻറ സാമൂഹിക പ്രതിബദ്ധത നിറഞ്ഞ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. മലയാളി സമൂഹത്തിെൻറ ഒരുമക്ക് ഒപ്പം കേരളവും ഒമാനും തമ്മിലെ നൂറ്റാണ്ടുകളായുള്ള സൗഹൃദത്തിെൻറ ആഘോഷമാണ് ‘ഹാർമണിയസ് കേരള’യിൽ നടക്കുകയെന്നും ഷക്കീൽ ഹസൻ പറഞ്ഞു.
ഇൗ മാസം 27ന് ഇത്തീൻ സ്റ്റേഡിയത്തിൽ നടക്കുന്ന ‘ഹാർമണിയസ് കേരള’ ഇവൻറിെൻറ വിശദാംശങ്ങൾ കൺവീനർ കെ.എ. സലാഹുദ്ദീൻ വിശദീകരിച്ചു. ടിക്കറ്റ് വിൽപനയിൽനിന്ന് ലഭിക്കുന്ന തുകയുടെ നിശ്ചിത വിഹിതം പ്രളയ ദുരിതബാധിതർക്കായി നൽകുമെന്ന് അറിയിച്ചു. ഹാർമണിയസ് കേരള ജനറൽ കൺവീനർ ജി. സലിം സേട്ട് സ്വാഗതവും ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ നന്ദിയും പറഞ്ഞു. കൺവീനർ കെ. മുഹമ്മദ് സാദിഖും സംബന്ധിച്ചു. സലാലയിലെ പ്രമുഖ മലയാളി കൂട്ടായ്മകളുടെ ഭാരവാഹികളും മറ്റു സാമൂഹിക പ്രവർത്തകരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.