മസ്കത്ത്: പൊലീസ് ചമഞ്ഞ് പ്രവാസി സ്ത്രീകളെ ഉപദ്രവിച്ച സംഭവത്തിൽ മൂന്നു സ്വദേശികളെ മസ്കത്ത് ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ പ്രവാസി സ്ത്രീകളുടെ വസതിയിൽ പ്രവേശിച്ച് അവരുടെ പ്രവൃത്തി റെക്കോഡ് ചെയ്യുകയും വിഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.