ഹരിപ്പാട് പ്രവാസി അസോസിയേഷൻ (ഹാപ്പ) സംഘടിപ്പിച്ച ‘ഒന്നാണ് നമ്മൾ’ ആഘോഷ പരിപാടിയിൽനിന്ന്
മസ്കത്ത്: ഹരിപ്പാട് പ്രവാസി അസോസിയേഷൻ (ഹാപ്പ) ഒമാൻ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം ‘ഒന്നാണ് നമ്മൾ’ വിപുലമായ കലാപരിപാടികളോടെ സംഘടിപ്പിച്ചു. മുഖ്യാതിഥികളായ ഒമാനി നടൻ ഡോ. ത്വാലിബ് അൽ ബലൂഷിയും കേരള കയർഫെഡ് ചെയർമാനും ഹരിപ്പാടിന്റെ മുൻ എം.എൽ.എയുമായ ടി.കെ. ദേവകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൈലാസ് നായരുടെ അധ്യക്ഷത വഹിച്ചു.
മീഡിയ പ്രതിനിധിയായി കബീർ യൂസഫ്, ഹാപ്പ പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ വിനീത് കുമാർ, വിപിൻ വിശ്വൻ, സജിത വിനോദ്, അനുപൂജ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഹാപ്പ സെക്രെട്ടറി ബിനീഷ് ചന്ദ്രബാബു, ട്രഷറർ വിമൽ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കമ്മറ്റി അംഗം അനുപൂജ സ്വാഗതവും കോഓഡിനേറ്റർ അജി ഹരിപ്പാട് നന്ദിയും പറഞ്ഞു. ഡോ. താലിബ് അൽ ബലൂഷി തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ദി ഡേർട്ടി ഫീറ്റ്’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രീമിയർ പ്രദർശനവും നടന്നു.
കോമഡി താരം കലാഭവൻ സുധിയുടെ സ്റ്റാൻഡ് അപ്പ് കോമഡി, ഹാപ്പ അംഗങ്ങളും മസ്കത്തിലെ വിവിധ സംഘടനകളിലെ കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിച്ച ദഫ് മുട്ട്, ഗാനങ്ങൾ, നൃത്തം, ഫ്യൂഷൻ, ഡി.ജെ തുടങ്ങി നിരവധി കലാപരിപാടികളും ആഘോഷവേദിക്ക് മാറ്റുകൂട്ടി. എക്സിക്യൂട്ടീവ് അംഗം സുനില പ്രവീൺ സ്റ്റേജ് കോഓഡിനേറ്റു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.